താനൂരിൽ കത്തിക്കുത്തിൽ യുവാവ്‌ കൊല്ലപ്പെട്ടു; മദ്യപസംഘം തമ്മിലുള്ള തർക്കമെന്ന്‌



താനൂർ > മദ്യപസംഘം തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവ് കത്തിക്കുത്തിൽ കൊല്ലപ്പെട്ടു. അരീക്കാട് സ്വദേശിയും തിരൂർ കട്ടച്ചിറയിൽ താമസക്കാരനുമായ ചട്ടിക്കൽ ഷാഹുൽ ഹമീദിന്റെ മകൻ ശിഹാബുദ്ദീനാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് നടക്കാവിനും പാലക്കുറ്റിയാഴി തോടിനും ഇടയിലായി  റെയിൽവേ ലൈനിനോട് ചേർന്നാണ് കത്തിക്കുത്തുണ്ടായത്. താനൂർ സ്വദേശി സൂഫിയാൻ, തയ്യാല സ്വദേശി കെ രാഹുൽ എന്നിവർ ചേർന്ന് ശിഹാബുദ്ദീനെ കുത്തിയതെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ ഉടൻ താനൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്. കൊല്ലപ്പെട്ടയാളും, കൊലപാതകികളും വിവിധ സ്റ്റേഷനുകളിൽ  മോഷണകേസുകളിലും, അക്രമങ്ങളിലും ഉൾപ്പെട്ടവരാണെന്നാണ് പൊലീസ് പറയുന്നത്. Read on deshabhimani.com

Related News