കൂൺകർഷക സംഗമം ഇന്ന്



കളമശേരി മന്ത്രി പി രാജീവ് നടപ്പാക്കിയ ‘കൃഷിക്കൊപ്പം കളമശേരി' പദ്ധതിയിൽ സെപ്തംബർ ഏഴുമുതൽ നടക്കുന്ന കളമശേരി കർഷികോത്സവത്തോടനുബന്ധിച്ച് കൂൺകർഷക സംഗമവും സെമിനാറും നടത്തുന്നു. തടിക്കക്കടവ് ആറ്റിപ്പുഴ എൻഎസ്എസ് ഹാളിൽ ഞായർ രാവിലെ 9.30ന് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. സെമിനാറിൽ ഡോ. എ വി മാത്യു, കൂൺകർഷകരായ പി പി ചിത്രലേഖ, ജിത്തു തോമസ് എന്നിവർ വിഷയം അവതരിപ്പിക്കും.   Read on deshabhimani.com

Related News