ആരോഗ്യ സർവകലാശാല വിസി പുനർനിയമനം: ​ഗവർണറുടെ നിയമവിരുദ്ധ നടപടിക്കെതിരെ കോടതിയെ സമീപിക്കും- എം വി ​ഗോവിന്ദൻ



തൃശൂർ> ആരോഗ്യ  സർവകലാശാല വൈസ് ചാൻസലറായി ഡോ. മോഹനൻ കുന്നുമ്മലിനെ പുനർനിയമിച്ച ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാന്റെ തീരുമാനം നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. ഗവർണറുടെ നടപടിയെ എല്ലാ അർത്ഥത്തിലും ജനങ്ങൾ പ്രതിരോധിക്കുമെന്നും ആവശ്യമായ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിസി നിയമനത്തിന് ഗവർണർ തന്നെ തയ്യാറാക്കിയ സെർച്ച് കമ്മിറ്റി വിജ്ഞാപനമടക്കം പിൻവലിച്ചാണ് വിസി പുനർനിയമനം നടത്തിയത്.  സംസ്ഥാനത്തിന്റെ കീഴിലുള്ളതും സർക്കാർ ഫണ്ടുനൽകുന്നതുമായ സർവകലാശാലകളിലെ നിയമനം നടത്തുമ്പോൾ സംസ്ഥാന സർക്കാരുമായി ആലോചിക്കണമെന്ന നിയമപരമായ ബാധ്യതയോ ജനാധിപത്യ മര്യാദയോ ഗവർണർ പാലിച്ചില്ല. വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണം നടത്താനാണ് ​ഗവർണർ ശ്രമിക്കുന്നത്. ആർഎസ്എസിന്റെയും ബിജെപിയുടെയും ഇം​ഗിതത്തിന് വഴങ്ങുന്നവരെയാണ് ​ഗവർണർ സർവകലാശാല സെനറ്റിലേക്ക് നോമിനേഷൻ ചെയ്തത്. കണ്ണൂർ സർവകലാശാല വിസിയായി പ്രഫ. ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിച്ച നടപടിക്കെതിരെ ചർച്ചകൾ നടത്തിയ മാധ്യമങ്ങൾക്ക് ​ഗവർണറുടെ നടപടി വാർത്തപോലുമല്ലെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. Read on deshabhimani.com

Related News