ജയരാജന്‍ പറഞ്ഞിടത്ത് താന്‍ നില്‍ക്കുന്നു; മാധ്യമങ്ങളെല്ലാം ചേര്‍ന്ന് പാര്‍ട്ടിക്കെതിരെ ഗൂഢാലോചന നടത്തുന്നു: എം വി ഗോവിന്ദന്‍



തിരുനന്തപുരം> ഇ പി ജയരാജന്‍ പറഞ്ഞിടത്ത് താന്‍ നില്‍ക്കുകയാണെന്നും അതിനപ്പുറം ഒരു കാര്യവും പറയാനില്ലെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആളുകള്‍ പുസ്തകം എഴുതുന്നതിനും രചന നടത്തുന്നതിനുമൊന്നും  പാര്‍ടിയോട് അനുവാദം വാങ്ങേണ്ട ആവശ്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.  എഴുതിയിട്ടില്ലെന്നും  പ്രസിദ്ധീകരിക്കാന്‍ കൊടുത്തിട്ടില്ലെന്നും  ജയരാജന്‍ തന്നെ പറഞ്ഞ സ്ഥിതിക്ക് പിന്നെ നിങ്ങള്‍ ഉണ്ടാക്കുന്ന മാനസീക ഗൂഢാലോചനക്ക് ഞങ്ങള്‍ എന്തിനാണ് ഉത്തരം പറയുന്നത്- അദ്ദേഹം ചോദിച്ചു.പാര്‍ടിക്കെതിരായ ഗൂഢാലോചന ഉള്‍പ്പെടെയുള്ള വിഷയം വേറെ ചര്‍ച്ച ചെയ്യാം.  പാര്‍ടി നേതാവ് പുസ്തകം പ്രസിദ്ധീകരിക്കുന്നതിനെ കുറിച്ച് പാര്‍ട്ടി അറിയേണ്ടതുണ്ട്.എഴുതി പൂര്‍ത്തീരകരിച്ചിട്ടില്ലെന്ന് ജയരാജന്‍ പറഞ്ഞു. എഴുതിക്കൊണ്ടിരിക്കുകയാണെന്നും എഴുതി പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുകയാണെന്നും ജയരാജന്‍ പറഞ്ഞത് താന്‍ കേട്ടതാണ്. പിന്നെ അതിനെ വ്യാഖ്യാനിക്കാന്‍ നിങ്ങള്‍ എന്തിന് പുറപ്പെടുന്നു.  മാധ്യമങ്ങളെല്ലാം ചേര്‍ന്ന് പാര്‍ട്ടിക്കെതിരെ നടത്തുന്ന ഒരു ഗൂഢാലോചനയാണിത്.ഏത് ബുക്‌സിന്റെ ഭാഗമായാലും അവര്‍ അവരുടെ മാര്‍ക്കറ്റിംഗ് സംവിധാനം കൈകാര്യം ചെയ്യുന്നതിനായി പാര്‍ട്ടിക്കെതിരായി ഇത്തരം സന്ദര്‍ഭങ്ങള്‍ ഉപയോഗിക്കുന്നു എന്നതാണ് സത്യം. ഇതുവരെ പാര്‍ട്ടിക്കെതിരെ ഉന്നയിച്ച  ആരോപണമൊക്കെ ഗൗരവമുള്ളതാണോ? -ഗോവിന്ദന്‍ ചോദിച്ചു. തെരഞ്ഞടുപ്പില്‍ ഇത് ഒരു തിരിച്ചടിയുമുണ്ടാകില്ലെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി   Read on deshabhimani.com

Related News