വയനാട്‌ ദുരന്തം: കള്ളവാർത്ത മാധ്യമ അജണ്ട, കൈയബദ്ധമല്ല- എം വി ​ഗോവിന്ദൻ



തിരുവനന്തപുരം> ഉരുൾപൊട്ടലിൽ തകർന്ന വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം പ്രദേശങ്ങളുടെ പുനരുജ്ജീവനം തകർക്കാനും കേന്ദ്രസഹായം മുടക്കാനും ലക്ഷ്യമിട്ടുള്ള കള്ളവാർത്തകൾ കൈയബന്ധമല്ലെന്നും മാധ്യമങ്ങളുടെ അജണ്ടയാണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. വയനാട് ദുരന്തത്തെ കേരളമൊന്നാകെ പ്രതിരോധിക്കുന്നതിനിടയിലാണ് ഓണനാളിൽ കണക്കിൽ കള്ളമോ എന്ന പേരിൽ വാർത്ത പ്രചരിച്ചത്. ഒറ്റ ദിവസം കൊണ്ട് ലോകമെങ്ങും ഈ വാർത്ത പ്രചരിപ്പിച്ചു. പുറത്തുവന്ന കണക്കിനെ സംബന്ധിച്ച സത്യാവസ്ഥ സർക്കാർ വ്യക്തമാക്കിയിട്ടും കേരളത്തിനെതിരായ വ്യാജ വാർത്ത പ്രചരിപ്പുക്കുകയാണുണ്ടായത്. അതെങ്കിലും രാഷ്ട്രീയപാർട്ടിക്കെതിരയല്ല, ദുരന്തം അനുഭവക്കുന്നവർക്കെതിരെയാണ് വ്യാജ പ്രചരണം നടന്നത്. നാട് തകർന്നാലും എൽഡിഎഫ് സർക്കാരിനെ കരിവാരിത്തേക്കുമെന്നാണ് പ്രതിജ്ഞയെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.   Read on deshabhimani.com

Related News