പി വി അൻവറിന്റെ ആരോപണങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നു: എം വി ഗോവിന്ദൻ



തിരുവനന്തപുരം> പി വി അൻവറിനെ നായകനാക്കി വലിയ നാടകങ്ങളാണ് അരങ്ങേറിയതെന്നും എല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. അൻവർ ഉന്നയിച്ച വിഷയങ്ങൾക്കെല്ലാം ജനങ്ങൾക്ക് വ്യക്തത വന്നു. ആദ്യം ഉന്നയിച്ച വിഷയങ്ങളിലെല്ലാം നടപടി സ്വീകരിച്ചു. മലപ്പുറം ജില്ലയിലെ പോലീസിൽ സമൂലമായ മാറ്റങ്ങൾ വരുത്തി. മറ്റു വിഷയങ്ങൾ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി. റിപ്പോർട്ട് കിട്ടി മണിക്കൂറുകൾക്കകം തന്നെ അജിത് കുമാറിന് സ്ഥാനത്തുനിന്നും മാറ്റി. മറ്റു അന്വേഷണങ്ങൾ ഇപ്പോഴും തുടരുകയാണെന്നും എം വി ​ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. Read on deshabhimani.com

Related News