റെയിൽവേ മേൽപ്പാലം നിർമാണം; തടസ്സങ്ങൾ പരിഹരിക്കാൻ യോഗം വിളിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം > സംസ്ഥാനത്തെ റെയിൽവേ മേൽപ്പാലം നിർമാണവുമായി ബന്ധപ്പെട്ടുള്ള തടസ്സങ്ങൾ പരിഹരിക്കാൻ റെയിൽവേയുമായി യോഗം വിളിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. ചില മേൽപ്പാലങ്ങൾ റെയിൽവെ ഭാഗത്തെ പ്രവൃത്തി പൂർത്തീകരിക്കുന്നതിലെ കാലതാമസം മൂലം വൈകുന്ന സാഹചര്യമുണ്ട്. ലെവൽ ക്രോസ്സില്ലാത്ത കേരളം എന്നത് സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയാണെന്നും എ പ്രഭാകരൻ എംഎൽഎയ്ക്ക് നൽകിയ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു. Read on deshabhimani.com