മൈനാഗപ്പള്ളി അപകടം; ഒന്നാം പ്രതി അജ്‌മലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി



മൈനാഗപ്പള്ളി > കൊല്ലത്ത്‌ സ്‌കൂട്ടർ യാത്രികയായ യുവതിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അജ്‌മലിന്റെ ജാമ്യാപേക്ഷ തള്ളി. കൊല്ലം പ്രിൻസിപ്പൽ സെഷൻസ്‌ കോടതിയാണ്‌ അജ്‌മലിന്റെ ജാമ്യപേക്ഷ തള്ളിയത്‌. കേസിലെ രണ്ടാം പ്രതിയായിരുന്ന ഡോ. ശ്രീക്കുട്ടിക്ക്‌ കോടതി കഴിഞ്ഞ ദിവസം ജാമ്യം നൽകിയിരുന്നു. പ്രേരണാ കുറ്റമാണ്‌ ശ്രീക്കുട്ടിക്ക്‌ മേൽ കോടതി ചുമത്തിയിരിക്കുന്നത്‌. തിരുവോണനാളിൽ വൈകുന്നേരം അഞ്ച്‌ മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. സ്‌കൂട്ടർ യാത്രികരായ സ്‌ത്രീകളെ കാറിടിച്ച്‌ വീഴ്‌ത്തിയ അജ്‌മൽ, നിലത്ത്‌ വീണു കിടിന്നിരുന്ന സ്‌ത്രീയുടെ ദേഹത്തുകൂടി വാഹനം കയറ്റിയിറക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന കുഞ്ഞുമോൾക്കാണ്‌ ജീവൻ നഷ്‌ടമായത്‌. കടയിൽ നിന്ന്‌ സാധനങ്ങൾ വാങ്ങി കുഞ്ഞുമോളും കൂടെയുണ്ടായിരുന്ന ഫൗസിയയും തിരികെ പോകുമ്പോഴായിരുന്നു സംഭവം. സ്‌കുട്ടർ ഓടിച്ചിരുന്ന ഫൗസിയയ്‌ക്ക്‌ പരിക്കേൽക്കുകയും ചെയ്തു. Read on deshabhimani.com

Related News