സ്കൂൾ വിദ്യാർഥികളുടെ പഠനനിലവാരം അളക്കാനുള്ള നാസ് സർവേ നവംബർ 19 ന്



തിരുവനന്തപുരം>  സ്കൂൾവിദ്യാർഥികളുടെ പഠനനിലവാരം അളക്കാനുള്ള നാഷണൽ അച്ചീവ്‌മെന്റ് സർവേ (നാസ്) നവംബർ 19-ന്. ഓരോക്ലാസിലും കുട്ടി നേടിയ അറിവുകൾ വിലയിരുത്തുകയാണ് ലക്ഷ്യം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പദ്ധതി പ്രകാരം മൂന്ന്, ആറ്, ഒൻപത് ക്ലാസുകളിലെ കുട്ടികൾക്കിടയിലാണ് സർവ്വേ നടത്തുന്നത്. സർവ്വേയ്ക്ക് കുട്ടികളെ സജ്ജരാക്കാൻ എല്ലാ ആഴ്ചയും അഞ്ചുമുതൽ പത്തുവരെ ചോദ്യങ്ങൾ പരിശീലിപ്പിക്കും. നാസിന്റെ ഒരുക്കങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ സംസ്ഥാനസെൽ രൂപവത്കരിച്ചിട്ടുണ്ട്. ഈ മാസം 16, 24 സെപ്റ്റംബർ 26, ഒക്ടോബർ ഒൻപത്, 15, 21, നവംബർ ഏഴ് ദിവസങ്ങളിലായിരിക്കും പ്രതിവാര പരീക്ഷകൾ. ആദ്യത്തെ മോഡൽപരീക്ഷ ഈ മാസം 31ന് നടക്കും. ഒക്ടോബർ മൂന്നിനും നവംബർ 11നുമാണ് മറ്റു പരീക്ഷകൾ. കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിനുകീഴിലെ പരാഖ് ഏജൻസിയുടെ നേതൃത്വത്തിലാണ് സർവേ. എല്ലാ കുട്ടികളും പരീക്ഷ എഴുതേണ്ടതില്ല. ഒരു സ്കൂളിൽനിന്ന്‌ 30 കുട്ടികളാണ് എഴുതേണ്ടത്. വിവരണാത്മകമായ ചോദ്യം നൽകി ഒഎംആർ. ഷീറ്റിൽ ഉത്തരമെഴുതണം. കുറഞ്ഞത് 45 ചോദ്യങ്ങളുണ്ടാവും. കണക്ക്, ഭാഷ, ചുറ്റുമുള്ള ലോകം എന്നീ വിഷയങ്ങളിലാണ് പരീക്ഷ. Read on deshabhimani.com

Related News