ദേശീയപാത വികസനം; തലപ്പാടിയിൽ 6 വരി റോഡ്‌ നിരപ്പാക്കി

ദേശീയപാതക്കായി തലപ്പാടിയിൽ ആറുവരി റോഡ്‌ വെട്ടുന്നു


കാസർകോട്‌ > ദേശീയപാത ആറുവരിയാക്കുന്ന നിർമാണം തലപ്പാടിയിൽ നിന്ന്‌ തുടങ്ങി. തലപ്പാടി, മഞ്ചേശ്വരം എന്നിവിടങ്ങളിലായി ആറ്‌ കിലോ മീറ്ററിലാണ്‌ പ്രവൃത്തി നടക്കുന്നത്‌. ആറുവരിയായി റോഡ്‌ വെട്ടിതുടങ്ങി. 10 കിലോ മീറ്ററിൽ റോഡ്‌ പണി ആദ്യം പൂർത്തിയാകും.   ഇരുവശത്തുമായി സർവീസ്‌ റോഡുകളുടെ പ്രവൃത്തിയും നടക്കുന്നുണ്ട്‌. കലുങ്കുകളൂടെ നിർമാണം തുടങ്ങി. റോഡുകൾ ബലപ്പെടുത്താനുള്ള സുരക്ഷാ മതിലുകളുടെ നിർമാണവും നടക്കുന്നു. വൈദ്യുതി ലൈൻ, ജലവിതരണ പൈപ്പുകൾ എന്നിവ മാറ്റി സ്ഥാപിക്കുന്നുണ്ട്‌. കാസർകോട്‌ മേൽപ്പാലത്തിന്റെ പൈലിങ് കറന്തക്കാടിന്‌ പുറമേ പുതിയ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്തും തുടങ്ങി.   പൊസോട്ട പാലത്തിന്റെ പൈലിങും നടക്കുന്നു. മഞ്ചേശ്വരം, ഉപ്പള, കുമ്പള, ഷിറിയ എന്നീ പാലങ്ങളുടെ അനുബന്ധ പ്രവൃത്തി വേഗത്തിലായി. തലപ്പാടി ചെങ്കള റീച്ചിൽ വളരെ വേഗത്തിലാണ് റോഡ്‌ പ്രവൃത്തി പുരോഗമിക്കുന്നത്‌. ഭൂമി നിരപ്പാക്കൽ, കെട്ടിടങ്ങൾ പൊളിച്ചുമാറ്റൽ, ബാക്കിയുള്ള മരങ്ങൾ മുറിക്കൽ എന്നിവ അവസാന ഘട്ടത്തിലേക്ക്‌ കടക്കുകയാണ്‌. ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട്‌ സൊസൈറ്റിയുടെ നൂറിലധികം  തൊഴിലാളികളാണ്‌ നിർമാണ പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുന്നത്‌. Read on deshabhimani.com

Related News