നെഹ്‌റുട്രോഫി വള്ളങ്ങൾക്ക് ബോണസും ഗ്രാന്റും ഉയർത്തി
ആലപ്പുഴ > നെഹ്‌റുട്രോഫിയിൽ വള്ളങ്ങളുടെ ബോണസും അറ്റകുറ്റപ്പണികൾക്കുള്ള ഗ്രാന്റുമുയർത്തി സർക്കാർ. ചുണ്ടൻവള്ളംകളിയിൽ ഫൈനലിലെത്തുന്ന വള്ളങ്ങൾക്ക് കഴിഞ്ഞവർഷം നൽകിയ ബോണസ് ആറുലക്ഷത്തിൽൽനിന്ന് 6.60 ലക്ഷം രൂപയാക്കി. ലൂസേഴ്‌സ് ഫൈനലിസ്‌റ്റുകൾക്ക് നൽകിയ 4.48 ലക്ഷം രൂപ 5.30 ലക്ഷമാക്കി. രണ്ടാം ലൂസേഴ്‌സ് ഫൈനലിസ്‌റ്റുകൾക്ക് 3.60 ലക്ഷം രൂപ നാലുലക്ഷമാക്കി. മൂന്നാം ലൂസേഴ്‌സ് ഫൈനലിസ്‌റ്റുകൾക്ക് 2,40,000 രൂപ 2,65,000 ആക്കി. നാലാം ലൂസേഴ്‌സ് ഫൈനലിസ്‌റ്റുകൾക്ക് 2,10,000 രൂപ 2,30,000 രൂപയാക്കി ഉയർത്തി. പ്രദർശന വള്ളങ്ങൾക്കും വെപ്പ്, ഇരുട്ടുകുത്തി എ ഗ്രേഡ് വള്ളങ്ങൾക്കും 1,30,000 രൂപ 1,45,000 ആക്കി. വെപ്പ്, ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളങ്ങൾക്ക് ഒരുലക്ഷം രൂപ, 1,10,000 ആക്കി. ഇരുട്ടുകുത്തി സി വള്ളങ്ങൾക്ക് 70,000 രൂപ 80,000 ആക്കി. ചുരുളൻ, തെക്കനോടി വള്ളങ്ങൾക്ക് 90,000 രൂപ ബോണസ് ഒരുലക്ഷമാക്കി. അറ്റകുറ്റപ്പണികൾക്കായി ചുണ്ടൻ വള്ളങ്ങൾക്ക് കഴിഞ്ഞവർഷം നൽകിയ 50,000 രൂപ ഗ്രാന്റ് 55,000 ആക്കി. എ ഗ്രേഡ് വള്ളങ്ങൾക്ക് 30,000 രൂപ 33,000 ആക്കി. ബി, സി ഗ്രേഡ് വള്ളങ്ങൾക്ക് 18,000 രൂപ ഗ്രാന്റ് 20,000 രൂപയാക്കി. 45 വള്ളം രജിസ്‌ട്രേഷൻ പൂർത്തിയാക്കി നെഹ്‌റുട്രോഫി വള്ളംകളിക്കായി ഇതുവരെ 45 വള്ളം രജിസ്‌റ്റർചെയ്‌തു. ചുണ്ടൻവള്ളങ്ങളിൽ നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടൻ, കാരിച്ചാൽ ടൗൺ–- കരുവാറ്റ, ചെറുവള്ളങ്ങളുടെ വിഭാഗത്തിൽ ഇരുട്ടുകുത്തി എയിൽ പി ജി കർണൻ, തുരുത്തിത്തറ, ഇരുട്ടുകുത്തി ബിയിൽ ഡാനിയേൽ, ഗോതുരുത്ത് പുത്രൻ, വെണ്ണക്കലമ്മ, ഇരുട്ടുകുത്തി സിയിൽ ശ്രീമുരുകൻ, വെപ്പ് ബിയിൽ ചിറമേൽ തോട്ടുകടവൻ, മൂന്ന് തൈക്കൽ, ചുരുളനിൽ കോടിമത, തെക്കനോടിയിൽ തറവള്ളത്തിൽ ദേവസ് തുടങ്ങിയ വള്ളങ്ങളാണ് വ്യാഴാഴ്‌ച രജിസ്‌റ്റർ ചെയ്‌തത്. Read on deshabhimani.com