നിയമക്കുരുക്ക് അഴിഞ്ഞു; വൈക്കം നേരെകടവ് - മാക്കേകടവ് പാലം യാഥാർഥ്യമാകുന്നു
വൈക്കം > വേമ്പനാട്ട് കായലിന് കുറുകെ മാക്കേകടവ് - നേരെകടവ് പാലം പൂർത്തിയാക്കുന്നതിലുണ്ടായ നിയമക്കുരുക്ക് അഴിഞ്ഞു. അപ്രോച്ച് റോഡിന് ഭൂമി ഏറ്റെടുക്കലും ശേഷിക്കുന്ന നിർമാണവും വിലക്കിയിരുന്ന ഉത്തരവ് ഹൈക്കോടതി നീക്കിയതോടെയാണ് തടസ്സം നീങ്ങിയത്. മാക്കേകടവിൽ ഭൂമി ഏറ്റെടുക്കലിനെതിരെ ചില ഉടമകളാണ് നൽകിയ ഹർജി നൽകിയിരുന്നത്. 2017 ലാണ് ഭൂമിയുടെ ഉടമകൾ ഹൈക്കോടതിയെ സമീപിച്ചതും നിർമാണം മുടങ്ങിയതും. ഭൂമി ഏറ്റെടുത്ത് നിർമാണം നടത്തിയാൽ പുറത്തുപോകാനുള്ള വഴി അടയുമെന്നും മറ്റും ചൂണ്ടിക്കാട്ടിയാണ് ഉടമകൾ കോടതിയെ സമീപിച്ചത്. തടസ്സംനീക്കാൻ സംസ്ഥാന സർക്കാരും എ എം ആരിഫ് എംപി, സി കെ ആശ എംഎൽഎ എന്നിവരും ഇടപെട്ടിരുന്നു.2016 ലാണ് തുറവൂർ -പമ്പാ പാത പദ്ധതിയിൽ പാലംപണി തുടങ്ങിയത്. കായലിൽ തൂണുകളെല്ലാം പൂർത്തിയായപ്പോൾ കോടതി വ്യവഹാരം ആരംഭിച്ചു. ഇതോടെ തൂണുകളിൽ ഗർഡർ സ്ഥാപിക്കൽ ഉൾപ്പെടെ തടസ്സപ്പെട്ടു. എ എം ആരിഫ് എംപിയും തൈക്കാട്ടുശ്ശേരി പഞ്ചായത്തുമാണ് കേസുമായി പോയത്. മുതിർന്ന അഭിഭാഷകൻ എസ് ശ്രീകുമാർ, മാർട്ടിൻ ജോസഫ് എന്നിവരാണ് ആരിഫിനായി കക്ഷിചേരാൻ അപേക്ഷനൽകിയത്. ഗവൺമെന്റ് പ്ലീഡർമാരായ കെ വി മനോജ് കുമാറും എസ് കണ്ണനുമാണ് സർക്കാരിനായി ഹാജരായത്. Read on deshabhimani.com