ബാലസംരക്ഷണ 
സ്ഥാപനങ്ങളിലെ 
ജീവനക്കാർക്ക്‌ 
പരിശീലനം



 മലപ്പുറം സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷനും ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ യൂണിറ്റും ചേർന്ന് ബാലസംരക്ഷണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക്‌ പരിശീലനം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ബാലാവകാശ സംരക്ഷണ കമീഷൻ അംഗം സി വിജയകുമാർ  ഉദ്ഘാടനംചെയ്തു. ജില്ലാ വനിതാ ശിശു വികസന ഓഫീസർ ഇ അബ്ദുൾറഷീദ് അധ്യക്ഷനായി. എഡിഎം എൻ എം മെഹറലി, ചൈൽഡ് വെൽഫയർ കമ്മിറ്റി അംഗം സി ഹേമലത, ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫീസർ ഗീതാഞ്ജലി, പ്രൊട്ടക്‌ഷൻ ഓഫീസർ എ കെ മുഹമ്മദ് സാലിഹ്, സോഷ്യൽ വർക്കർ എസ് അഞ്ജലി എന്നിവർ സംസാരിച്ചു. എ എ ഷറഫുദ്ദീൻ, അഡ്വ. പി ഫവാസ് എന്നിവർ ക്ലാസെടുത്തു. Read on deshabhimani.com

Related News