കൊറ്റൻകുളങ്ങര ജിവിഎച്ച്എസ്എസിൽ വർണക്കൂടാരം ഒരുങ്ങുന്നു
ചവറ പൊതുവിദ്യാഭ്യാസ വകുപ്പ് സർവശിക്ഷാ കേരളയുടെ സഹായത്തോടെ നടപ്പാക്കുന്ന സ്റ്റാർസ് പരിപാടിയുടെ ഭാഗമായി കൊറ്റൻകുളങ്ങര ജിവിഎച്ച്എസ്എസിൽ ഇന്റർനാഷണൽ പ്രീ സ്കൂൾ പ്രോഗ്രാമായ വർണക്കൂടാരം ഒരുങ്ങുന്നു. സർവശിക്ഷാ കേരളയുടെ 10ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ശിശുകേന്ദ്രീകൃത പഠനം, കുട്ടികളുടെ സർഗാത്മകത വർധിപ്പിക്കുക, പ്രകൃതിയെ തൊട്ടറിയുക എന്നിവ ലക്ഷ്യമിട്ടുള്ള വർണക്കൂടാരത്തിനായി സ്കൂളിലെ എൽകെജി, യുകെജി വിദ്യാർഥികളുടെ മൂന്ന് ക്ലാസ് മുറികളും മുറ്റവുമാണ് ഉപയോഗിക്കുന്നത്. രക്ഷാകർത്താക്കളും അധ്യാപകരും അടങ്ങുന്ന സംഘം കളിപ്പാട്ടങ്ങളും നിർമിക്കും. സ്കൂളിൽ പരിശീലനം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ എസ് മായാദേവി ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ് ജി ഉണ്ണിക്കൃഷ്ണൻ അധ്യക്ഷനായി. പ്രധാനാധ്യാപകൻ ബി ബിനു, എസ്എസ്‍കെ ട്രെയിനർ മേരി ഉഷ, കെ എൽ സജീവ് കുമാർ, ആർ ബി ശൈലേഷ് കുമാർ, രാജി, ടി എസ് ആശ, അശ്വതി എന്നിവർ സംസാരിച്ചു. ആതിര ക്ലാസ് നയിച്ചു. Read on deshabhimani.com