കേന്ദ്ര അവഗണനയും സാമ്പത്തിക ഉപരോധവും പിൻവലിക്കുക: കെജിഎൻഎ

കെജിഎൻഎ ഈസ്റ്റ് ജില്ലാ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി ഉദ്ഘാടനം ചെയ്യുന്നു


തിരുവനന്തപുരം ഫെഡറൽ തത്വങ്ങളെ അട്ടിമറിച്ച് സംസ്ഥാനങ്ങളുടെ അധികാരങ്ങളെ കവർന്നെടുക്കുകയും ആരോഗ്യ മേഖലയിലടക്കം സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുകയും ചെയ്യുന്ന കേന്ദ്രസർക്കാർ നടപടി അവസാനിപ്പിക്കണമെന്ന്‌ 67–-ാം കെജിഎൻഎ ഈസ്റ്റ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി എസ് അർച്ചന അധ്യക്ഷയായി. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ജി ശ്രീകുമാർ, കെജിഎൻഎ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്‌ എസ്‌ ഹമീദ്, കെജിഎൻഎ സംസ്ഥാന സെക്രട്ടറിയറ്റംഗം എം ജയശ്രീ, കെജിഎൻഎ തിരു. വെസ്റ്റ് ജില്ലാ സെക്രട്ടറി എൽ ടി സുഷമ, കെജിഎസ്എൻഎ ജില്ലാ സെക്രട്ടറി വി എസ് ആകാശ്, ജില്ലാ സെക്രട്ടറി കെ സി പ്രീതാ കൃഷ്ണൻ, ജില്ലാ സെക്രട്ടറിയറ്റംഗം രാധിക ആർ ഐ നായർ, ജില്ലാ കമ്മിറ്റിയംഗം എസ് ശ്രീജാകുമാരി, ജി എൽ ജീൻസി എന്നിവർ സംസാരിച്ചു.  പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ടി സുബ്രമണ്യൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം കെ അനില, ജില്ലാ ജോയിന്റ് സെക്രട്ടറി യു എസ്‌ ശ്രീപ്രിയ അധ്യക്ഷയായി. ജില്ലാ കമ്മിറ്റിയംഗങ്ങളായ മോളിക്കുട്ടി എബ്രഹാം, അൻസിൽ മുഹമ്മദ് എന്നിവർ സംസാരിച്ചു. യാത്രയയപ്പ് യോഗം കെഎസ്‌കെടിയു സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ രതീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ എസ്‌ ശ്രീലേഖ അധ്യക്ഷയായി. സംസ്ഥാന സെക്രട്ടറി നിഷാ ഹമീദ്, എസ്‌ എൽ രേണുകാദേവി, എസ്‌ ബിന്ദു, ജില്ലാ ജോയിന്റ് സെക്രട്ടറി എം മഞ്ജു, ജില്ലാ കമ്മിറ്റിയംഗം എ അൻസർ എന്നിവർ സംസാരിച്ചു.  ഭാരവാഹികൾ: ബി എസ്‌ അർച്ചന (പ്രസിഡന്റ്). കെ എസ്‌ ശ്രീലേഖ, എ അൻസർ (വൈസ് പ്രസിഡന്റുമാർ).  കെ സി പ്രീതാ കൃഷ്ണൻ (സെക്രട്ടറി), വി ജെ ശാന്തമ്മ, കെ എൻ എസ്‌ അജിതാറാണി (ജോയിന്റ് സെക്രട്ടറിമാർ). എ കെ ജയചന്ദ്രൻ (ട്രഷറർ). Read on deshabhimani.com

Related News