വാര്‍ത്തകൾ വായിക്കുന്നത് ശിവദ മോഹനന്‍
രാജപുരം ചായക്കൊപ്പം രാവിലെ പത്രം കൂടി കിട്ടിയില്ലെങ്കിൽ മലയോരത്തുള്ളവര്‍ക്ക് അസ്വസ്ഥരാവേണ്ട; രാവിലെ വാട്ട്സാപ്പ് തുറന്നാൽ മതി. ഒമ്പതുകാരിയുടെ ശബ്ദത്തിൽ ദേശാഭിമാനി വാര്‍ത്തകൾ കാതുകളിലെത്തും. അതിരാവിലെ എഴുന്നേറ്റ് ആറുമണിയോടെ ദേശാഭിമാനി വാര്‍ത്തകൾ ശബ്ദ സന്ദേശമായി ഗ്രൂപ്പുകളിൽ എത്തിക്കുന്നത് കോടോത്ത് അംബേദ്‌കർ സ്‌കൂളിലെ ശിവദയാണ്. പനത്തടി സഹകരണ ബാങ്ക് വാച്ച്മാൻ ഒടയംചാൽ ആലടുക്കത്തെ മോഹനന്റെയും ദീപയുടെയും മകളാണ്. അക്ഷരമുറ്റം സബ് ജില്ലാ മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ച ശിവദ മോഹനൻ വർഷങ്ങളായി ഈ പതിവ് തുടങ്ങിയിട്ട്. കവിത, കഥ, കടംകഥ തുടങ്ങിയ 380ഓളം പുസ്തകങ്ങൾ ഇതിനകം വായിച്ചിട്ടുണ്ട്. Read on deshabhimani.com