കൊറഗർക്കും സ്വന്തം ഭൂമിയായി

കൊറഗ വിഭാഗക്കാർക്ക് നഗറിനകത്തെ കൈവശ ഭൂമിക്ക് പട്ടയം നൽകുന്ന ‘ഓപ്പറേഷൻ സ്മൈൽ' പദ്ധതി 
മന്ത്രി കെ രാജൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുന്നു


 കാസര്‍കോട് കൊറഗ വിഭാഗക്കാർക്ക് നഗറിനകത്തെ കൈവശ ഭൂമിക്ക് പട്ടയം നൽകുന്ന ‘ഓപ്പറേഷൻ സ്മൈൽ' പദ്ധതി മന്ത്രി കെ രാജൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു.  കാസർകോട്, മഞ്ചേശ്വരം താലൂക്കുകളിലെ 51 നഗറുകളിലായി 539 കുടുംബങ്ങളുടെ 194 ഹെക്ടർ ഭൂമി സംരക്ഷിക്കുന്നതിനായി വിവിധ വകുപ്പുകൾ നടത്തുന്ന പദ്ധതിക്ക് മന്ത്രി ആശംസകൾ നേർന്നു. ഈ ഭൂമി അളന്ന് അതിരുതിരിച്ച് നൽകാൻ പട്ടികവർഗ വകുപ്പിന്റെ കോർപ്പസ് ഫണ്ടിൽ നിന്നും തുക വിനിയോഗിക്കുമെന്ന് മന്ത്രി ഒ ആർ കേളു പറഞ്ഞു. അദ്ദേഹം ഓൺലൈനായി അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റുമാരായ എം ശ്രീധര, സുന്ദരി ആർ ഷെട്ടി,  റീ സർവേ അസിസ്റ്റന്റ് ഡയറക്ടർ ആസിഫ് അലിയാർ, ജില്ലാ പ്ലാനിങ് ഓഫീസർ ടി രാജേഷ്, ടെക്‌നിക്കൽ അസിസ്റ്റന്റ് കെ പി ഗംഗാധരൻ, അസിസ്റ്റന്റ് ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസർ കെ മധുസൂദനൻ സംസാരിച്ചു. കലക്ടർ കെ ഇമ്പശേഖർ സ്വാഗതവും അസിസ്റ്റന്റ് ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസർ കെ വി രാഘവൻ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News