സിപിഐ എം പെരിന്തൽമണ്ണ, കൊണ്ടോട്ടി ഏരിയാ സമ്മേളനങ്ങൾ തുടങ്ങി



 പെരിന്തൽമണ്ണ സിപിഐ എം 24 –-ാം പാർടി കോൺഗ്രസിന്റെ മുന്നോടിയായുള്ള പെരിന്തൽമണ്ണ  ഏരിയാ സമ്മേളനം  ‘സീതാറാം യെച്ചൂരി നഗറിൽ (ആനമങ്ങാട്‌ കസർ താജ് കൺവൻഷൻ സെന്റർ) തുടക്കമായി. പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് ഉദ്ഘാടനംചെയ്തു. മുതിർന്ന സമ്മേളന പ്രതിനിധി  എൻ പി ഉണ്ണിക്കൃഷ്ണൻ പതാക ഉയർത്തി. പി ഗോവിന്ദപ്രസാദ്, പി ഷാജി, പി സൗമ്യ, കെ കെ സിദ്ദീഖ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിക്കുന്നു.  യു അജയൻ രക്തസാക്ഷി പ്രമേയവും എം കെ ശ്രീധരൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി ഇ രാജേഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ ഇ വി  -ശങ്കരനാരായണൻ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം പി ശ്രീരാമകൃഷ്ണൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി ശശികുമാർ, ഇ ജയൻ, വി രമേശൻ, പി കെ അബ്ദുള്ള നവാസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി ദിവാകരൻ, കെ ശ്യാം പ്രസാദ്  എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നു.  ഞായറാഴ്ച പുതിയ ഏരിയാ കമ്മിറ്റിയെ തെരഞ്ഞെടുക്കൽ, ജില്ലാ സമ്മേളന പ്രതിനിധികളെ തെരഞ്ഞെടുക്കൽ, ക്രഡൻഷ്യൽ റിപ്പോർട്ട് അവതരണം, പ്രമേയാവതരണം എന്നിവയുണ്ടാകും. പൊതുസമ്മേളന  ഭാഗമായി വൈകിട്ട് നാലിന് എടത്തറയിൽനിന്ന് റെഡ് വളന്റിയർ മാർച്ചും ബഹുജന റാലിയും ആരംഭിക്കും. കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ (ആനമങ്ങാട് എയുപി സ്‌കൂൾ) നടക്കുന്ന പൊതുസമ്മേളനം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനംചെയ്യും. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ്, സംസ്ഥാന കമ്മിറ്റി അംഗം പി ശ്രീരാമകൃഷ്ണൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി ശശികുമാർ, വി രമേശൻ, ഇ ജയൻ, പി കെ അബ്ദുള്ള നവാസ് എന്നിവർ സംസാരിക്കും. കൊണ്ടോട്ടി സിപിഐ എം 24-–-ാം പാർടി കോൺഗ്രസിന് മുന്നോടിയായുള്ള കൊണ്ടോട്ടി ഏരിയാ സമ്മേളനത്തിന് തുടക്കം. കോടിയേരി ബാലകൃഷ്ണൻ നഗറിൽ (എടവണ്ണപ്പാറ പാർക്കോൺ ഓഡിറ്റോറിയം) നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം പി കെ സൈനബ ഉദ്ഘാടനംചെയ്തു. മുതിർന്ന പ്രതിനിധി വിമല പാറക്കണ്ടത്തിൽ പതാക ഉയർത്തി. കെ പി സന്തോഷ്, എം ശ്രീജിത്ത്, ആർ എസ് അമീനകുമാരി, വി പി മുഹമ്മദ്കുട്ടി എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. അഡ്വ. സി ബാബു രക്തസാക്ഷി പ്രമേയവും എം ശ്രീജിത്ത് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി പി കെ മോഹൻദാസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ ടി കെ ഹസ്സൻ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി പി അനിൽ, വി എം ഷൗക്കത്ത്, അഡ്വ. കെ പി സുമതി, വി പി സക്കറിയ, പി കെ ഖലീമുദ്ദീൻ, ജില്ലാ കമ്മിറ്റി അംഗം എൻ പ്രമോദ്‌ദാസ്‌ എന്നിവർ പങ്കെടുക്കുന്നു. റിപ്പോർട്ടിൻമേലുള്ള ഗ്രൂപ്പ് ചർച്ചയും പൊതുചർച്ചയും നടന്നു. ഞായറാഴ്ച പ്രതിനിധി സമ്മേളനം തുടരും. റിപ്പോർട്ടിനുള്ള മറുപടി, ഏരിയാ കമ്മിറ്റി തെരഞ്ഞെടുപ്പ്, ജില്ലാ സമ്മേളന പ്രതിനിധി തെരഞ്ഞെടുപ്പ്, ക്രഡൻഷ്യൽ റിപ്പോർട്ട് അവതരണം എന്നിവ നടക്കും.  വൈകിട്ട്‌ അഞ്ചിന്‌ പണിക്കരപ്പുറായയിൽനിന്ന് റെഡ് വളന്റിയർ മാർച്ചും പൊതുപ്രകടനവും ആരംഭിക്കും. പൊതുസമ്മേളനം സീതാറാം യെച്ചൂരി നഗറിൽ (എടവണ്ണപ്പാറ–-അരീക്കോട് റോഡ് പരിസരം) കെ ടി ജലീൽ എംഎൽഎ ഉദ്ഘാടനംചെയ്യും. സംസ്ഥാന കമ്മിറ്റി അംഗം പി കെ സൈനബ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി പി അനിൽ, വി എം ഷൗക്കത്ത്, അഡ്വ. കെ പി സുമതി, വി പി സക്കറിയ, പി കെ ഖലീമുദ്ദീൻ, ജില്ലാ കമ്മിറ്റി അംഗം എൻ പ്രമോദ് ദാസ്, ഡോ. പി സരിൻ എന്നിവർ സംസാരിക്കും. തുറക്കൽ അരങ്ങ് കലാസാംസ്കാരിക വേദിയുടെ ഗാനമേളയും അരങ്ങേറും.  Read on deshabhimani.com

Related News