തോരാമഴ; തീരാദുരിതം
ചിറ്റാരിക്കാൽ ജില്ലയിൽ മഴ ശക്തമായി തുടരുന്നു. പലയിടത്തും നാശനഷ്ടം. ചിറ്റാരിക്കാൽ കാറ്റാംകവല ഊരിലെ കുഞ്ഞിക്കണ്ണന്റെ വീടിന്റെ മതിൽ തകർന്നു. തൊട്ട് താഴെ താമസിക്കുന്ന മിനി മാധവന്റെ വീടിന് സമീപമാണ് കല്ലും മണ്ണും തകർന്നടിഞ്ഞത്. പൊലീസും പഞ്ചായത്ത് അധികൃതരും ചേർന്ന് കുഞ്ഞിക്കണ്ണന്റെയും മിനി മാധവന്റെയും വീട്ടിലുള്ളവരെ മറ്റ് വീടുകളിലേക്ക് മാറ്റിപാർപ്പിച്ചു. നാട്ടുകാരുടെ നേതൃത്വത്തിൽ തകർന്ന കല്ലും മണ്ണും മാറ്റി. മലയോരത്ത് നാലാം ദിവസവും മഴ ശക്തമാണ്. ബളാല്‍ വില്ലേജിലെ പാലച്ചാല്‍, കോട്ടക്കുന്ന്, മാലോത്ത് വില്ലേജിലെ മഞ്ചുച്ചാല്‍, ചെത്തിപ്പുഴത്തട്ട്, നമ്പ്യാര്‍മല, കാറ്റാംകവല, വെസ്റ്റ് എളേരി വില്ലേജിലെ കോട്ടമല, മുടന്തേന്‍പ്പാറ, ചിറ്റാരിക്കല്‍ വില്ലേജിലെ മണ്ഡപം, ഗോക്കടവ്, അറക്കത്തട്ട് പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജില്ലാ ഭരണകേന്ദ്രത്തിന്റെ നിർദേശത്തിൽ അതീവ ജാഗ്രതയിലാണ് കഴിഞ്ഞത്. ചെർക്കള കനത്ത മഴയിൽ വീടിന്റെ ചുമരിലേക്ക് മതിലിടിഞ്ഞ് വീണു. കെ കെ പുറം കുന്നിൽ ശേഖറിന്റെ വീടിന്റെ ചുമരിലേക്കാണ് ചൊവ്വ രാത്രി എട്ടിന് തൊട്ടടുത്ത വീട്ടിലെ മതിൽ ഇടിഞ്ഞ് വീണത്. കല്ലും മണ്ണും വീണ് വീട്ടിലെ പൈപ്പ് പൊട്ടുകയും ടെയിലിന് വിള്ളൽ സംഭവിക്കുകയും ചെയ്തു. Read on deshabhimani.com