മൊഗ്രാലിൽ എടിഎം കവർച്ചാ ശ്രമം



മൊഗ്രാൽ മൊഗ്രാൽ ടൗണിലെ സൗത്ത് ഇന്ത്യൻ ബാങ്ക് എടിഎം കൗണ്ടറിൽ കവർച്ചാ ശ്രമം. വ്യാഴം പുലർച്ചെ 3.30നാണ്‌ എടിഎം മെഷീൻ തകർത്ത്‌ കവർച്ചയ്ക്ക്‌ ശ്രമിച്ചത്‌. ദേശീയപാതയിൽ മൊഗ്രാൽ ജങ്‌ഷനിലാണ്‌ എടിഎം കൗണ്ടർ. അലാം മുഴങ്ങിയതോടെ മുഖംമൂടി സംഘം ഓടിരക്ഷപ്പെടുകയായിരുന്നു. പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്‌. കുമ്പള പൊലീസ് അന്വേഷണം ആരംഭിച്ചു. Read on deshabhimani.com

Related News