ചലിക്കും, സംസാരിക്കും

ചെല്ലന് കാർട്ടൂൺ അക്കാദമിയുടെ വിശിഷ്ടാംഗത്വം ചെയർമാൻ സുധീർ നാഥ് നൽകുന്നു


കോട്ടയം കാർട്ടൂണിസ്റ്റ് ചെല്ലന് കേരള കാർട്ടൂൺ അക്കാദമിയുടെ വിശിഷ്ടാംഗത്വം കോട്ടയത്തെ വീട്ടിലെത്തി കേരള കാർട്ടൂൺ അക്കാദമി ചെയർമാൻ സുധീർ നാഥ് സമ്മാനിച്ചു. വിവിധ പ്രസിദ്ധീകരണങ്ങളിൽ ദീർഘകാലം വരച്ച് കലാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കാർട്ടൂണിസ്റ്റ് ചെല്ലൻ എന്ന ടി പി ഫിലിപ്പിന്റെ  സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് വിശിഷ്ടാംഗത്വം നൽകിയത്.   ചെല്ലൻ രൂപകൽപ്പന ചെയ്ത ലോലൻ എന്ന കഥാപാത്രത്തിന്റെയും കഥയുടെയും അവകാശം നെവർ എൻഡിങ്‌ സർക്കിൾ മീഡിയ എന്ന പ്രൊഡക്ഷൻ കമ്പനിക്ക് കൈമാറി. ഇതിന്റെ സമ്മത പത്രം കാർട്ടൂണിസ്സ് ചെല്ലൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രവീൺ പ്രേംനാഥും കണ്ടന്റ്‌ മേധാവി സായ് വിഷ്ണുവിനും ചെല്ലനിൽ നിന്ന് സ്വീകരിച്ചു. നവമാധ്യമ കലയായ അനിമേഷനിലൂടെയും  വെബ് സീരീസുമായി വീണ്ടും പുതുതലമുറയിലേക്കും ലോലൻ എത്തും.  ലളിതകലാ അക്കാദമി സെക്രട്ടറി ബാലമുരളികൃഷ്ണൻ, മുതിർന്ന മാധ്യമ പ്രവർത്തകൻ പി ഒ മോഹൻ, കാർട്ടൂൺ അക്കാദമി നിർവാഹക സമിതി അംഗങ്ങളായ ബൈജു പൗലോസ്, അനിൽ വേഗ, കെ കെ സുഭാഷ്, മുതിർന്ന കാർട്ടൂണിസ്റ്റ് ഇ പി പീറ്റർ, പ്രസന്നൻ അനിക്കാട്, ശിവ എന്നിവർ സംസാരിച്ചു.    വടവാതൂർ സ്വദേശിയായ ചെല്ലൻ രൂപം കൊടുത്ത പ്രശസ്ത കഥാപാത്രമായ ലോലൻ ഒരു കാലത്ത്‌ കേരളത്തിലെ കാമ്പസുകളിൽ തുടർച്ചയായി ചിരിയുടെ അലകൾ തീർത്തു. കൈരളി ചാനലിലൂടെ ലോലൻ മലയാളികളുടെ സ്വീകരണ മുറികളിലും എത്തി. Read on deshabhimani.com

Related News