മീൻപിടിക്കുന്നതിനിടെ യുവാവിനെ കാണാതായി



കുമ്പള കുമ്പള പെർവാഡ് കടപ്പുറത്ത് മീൻ പിടിക്കുന്നതിനിടെ യുവാവിനെ കാണാതായി. കുമ്പള പെർവാഡ് കോളനിയിലെ അർഷാദി (20) നെയാണ് കാണാതായത്. വൈകീട്ട്‌ കടലിൽ വലയെറിയുന്നതിനിടെയാണ് യുവാവിനെ തിരയിൽപ്പെട്ട് കാണാതായത്.  പൊലീസും കോസ്റ്റൽ പൊലീസും അഗ്നിരക്ഷാ സേനയും  മത്സ്യത്തൊഴിലാളികളും തിരച്ചിൽ ആരംഭിച്ചു. Read on deshabhimani.com

Related News