ബമ്പർ കച്ചവടവും ബമ്പർ



കാഞ്ഞങ്ങാട്‌ ഓണം ബമ്പർ ലോട്ടറി കച്ചവടവും ജില്ലയിൽ ഇത്തവണയും ബമ്പറടിക്കും. ജില്ലയിൽ മാത്രം രണ്ടുലക്ഷം ടിക്കറ്റ്‌ വിറ്റുകഴിഞ്ഞു. സംസ്ഥാനത്താകെ 56 ലക്ഷം ടിക്കറ്റും ഇതുവരെ വിറ്റു. കഴിഞ്ഞവർഷം ജില്ലയിൽ 2.45 ലക്ഷം ബമ്പർ ടിക്കറ്റാണ്‌ ആകെ വിറ്റത്‌. ഇത്തവണ നറുക്കെടുപ്പ്‌ ഒമ്പതിനാണ്‌. അപ്പോഴേക്കും ജില്ലയിൽ മൂന്നുലക്ഷം വരെ ടിക്കറ്റ്‌ വിൽപന എത്തുമെന്നാണ്‌ പ്രതീക്ഷ. പോയാൽ ടിക്കറ്റ്‌ വില 500 രൂപ മാത്രം; കിട്ടിയാൽ 25 കോടി എന്നതാണ്‌ ബമ്പറിന്റെ ആകർഷണീയത. ഭാഗ്യം പരീക്ഷിക്കാൻ ഒറ്റക്കും കൂട്ടായും ആൾക്കാർ മത്സരിക്കുകയാണ്‌. ഇത്തവണ പണം പങ്കിട്ട്‌ ലോട്ടറി എടുക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ടെന്ന്‌ കാഞ്ഞങ്ങാട്ടെ  സംസം ലോട്ടറി എജൻസി ഉടമ പുല്ലൂരിലെ ടി വി വിനോദ്‌ പറഞ്ഞു.  കഴിഞ്ഞവർഷം ബമ്പർ അടിച്ചതും പണം പങ്കിട്ട്‌ ലോട്ടറി ടിക്കറ്റ്‌ വാങ്ങിയ തമിഴ്‌നാട്‌ സ്വദേശികൾക്കാണ്‌.   കിട്ടിയാൽ ജോയിന്റ്‌ അക്കൗണ്ട്‌ വേണം പങ്കിട്ട്‌ ലോട്ടറി വാങ്ങുന്നതിന് നിയമപരമായി തടസമില്ല. എന്നാൽ കൂട്ടം ചേർന്ന് ടിക്കറ്റെടുത്തവരാണ് സമ്മാനത്തിന് അർഹരായതെങ്കിൽ ശ്രദ്ധിക്കണം.  തുക ഏറ്റുവാങ്ങുന്നതിനായി ഒരാളെ ചുമതലപ്പെടുത്തണം. കാരണം ഒന്നിലധികം അക്കൗണ്ടിലേക്ക് സമ്മാനത്തുക വീതിച്ചുനൽകാൻ ഭാഗ്യക്കുറി വകുപ്പിന് പറ്റില്ല. ജോയിന്റ്‌ അക്കൗണ്ട് തുടങ്ങിയ ശേഷം തുക ഏറ്റുവാങ്ങാനായി ഒരാളെ ചുമതലപ്പെടുത്തണം. ഇക്കാര്യം  50 രൂപയുടെ മുദ്രപത്രത്തിൽ സാക്ഷ്യപ്പെടുത്തി ഭാഗ്യക്കുറി വകുപ്പിൽ സമ‍ർപ്പിക്കണം. ജോയന്റ്‌ അക്കൗണ്ടിലെ മുഴുവൻ അംഗങ്ങളുടെയും വിവരങ്ങൾ ഭാഗ്യക്കുറി വകുപ്പിന് നൽകണം.  ആദായനികുതി വിഹിതവും സർചാർജും കഴിച്ചുള്ള തുകയാണ് വിജയികൾക്ക് ലഭിക്കുക. 25 കോടി അടിച്ചാൽ എല്ലാം കഴിഞ്ഞ്  കിട്ടുക 12,88,26000 രൂപ.     Read on deshabhimani.com

Related News