രക്തദാനം: ഡിവൈഎഫ്ഐ 
പുരസ്കാരം ഏറ്റുവാങ്ങി

ജില്ലയിൽ എറ്റവും കൂടുതൽ രക്തദാനം നൽകിയ സംഘടനയ്ക്കുള്ള സംസ്ഥാന സർക്കാർ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് നൽകുന്ന സംസ്ഥാനതല പുരസ്കാരം 
കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ കെ വി സുജാതയിൽനിന്ന് ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, പ്രസിഡൻറ് ഷാലുമാത്യു എന്നിവർചേർന്ന് എറ്റുവാങ്ങുന്നു


 കാസർകോട്‌ ജില്ലയിൽ എറ്റവും കൂടുതൽ രക്തദാനം നൽകിയ സംഘടനയ്ക്കുള്ള സംസ്ഥാന സർക്കാർ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് നൽകുന്ന സംസ്ഥാന തല പുരസ്കാരം ഡിവൈഎഫ്ഐ ഏറ്റുവാങ്ങി. തുടർച്ചയായി നാലാം തവണയാണ് ഡിവൈഎഫ്ഐ പുരസ്കാരത്തിന് അർഹമാകുന്നത്.  ദേശീയ സന്നദ്ധ രക്തദാന ദിനത്തിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നടന്ന പരിപാടിയിൽ നഗരസഭ ചെയർമാൻ കെ വി സുജാതയിൽ നിന്നും ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, പ്രസിഡൻറ് ഷാലുമാത്യു എന്നിവർ ചേർന്ന് എറ്റുവാങ്ങി. ഒരു വർഷത്തിനിടെ ജില്ലയിൽ 6012 യൂണിറ്റ് രക്തമാണ് ഡിവൈഎഫ്ഐ പ്രവർത്തകർ നൽകിയത്.    ചടങ്ങിൽ നഗരസഭ സ്ഥിരം സമിതി ചെയർപേ്െസൺ കെ വി സരസ്വതി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ വി രാംദാസ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എം പി ജീജ, രക്ത ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. റിജിത് കൃഷ്ണൻ, ജില്ലാ മാസ്‌ മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ, ഡെപ്യൂട്ടി  മീഡിയ ഓഫീസർ എസ് സയന, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റംഗം വി ഗിനീഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ വിപിൻ ബല്ലത്ത്, അനീഷ് കുറുമ്പാലം എന്നിവർ സംസാരിച്ചു.  കാസർകോട് ജനറൽ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീകുമാർ മുകുന്ദനിൽനിന്നും ജില്ലാ ജോയിന്റ്‌ സെക്രട്ടറി പി ശിവപ്രസാദ് ഏറ്റുവാങ്ങി.  ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജമാൽ അഹമ്മദ്, എയിഡ്സ് കൺട്രോൾ ഓഫീസർ ഡോ. ആരതി, ഡോ. സൗമ്യ,  സുഭാഷ് പാടി എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News