അന്താരാഷ്ട്ര പെൻഷൻദിനം ആചരിച്ചു

നാഷണൽ കോ-–ഓർഡിനേഷൻ കമ്മിറ്റി ഓഫ് പെൻഷനേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 
പി ആൻഡ് ഡി ഹൗസിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര പെൻഷൻ ദിനാചരണം സിഐടിയു സംസ്ഥാന സെക്രട്ടറി 
കെ എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു


തിരുവനന്തപുരം യൂണിഫൈഡ് പെൻഷൻ പദ്ധതി പിൻവലിക്കുക, പകരം പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക എന്ന ആവശ്യം ഉയർത്തി നാഷണൽ കോ-–-ഓർഡിനേഷൻ കമ്മിറ്റി ഓഫ് പെൻഷനേഴ്സ് അസോസിയേഷൻസ് രാജ്യവ്യാപകമായി സാർവദേശീയ വയോജനദിനം അന്താരാഷ്ട്ര പെൻഷൻ ദിനമായി ആചരിച്ചു.  തിരുവനന്തപുരത്ത് സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാർ പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ കെ കമലാസനൻ അധ്യക്ഷനായി. വിവിധ പെൻഷൻ സംഘടനാ നേതാക്കളായ കേന്ദ്ര സർക്കാർ പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ആർ മുരളീധരൻ നായർ, ഓൾ കേരളാ ബാങ്ക് റിട്ടയറീസ് ഫോറം വൈസ് പ്രസിഡന്റ്‌ സി പി രാധാകൃഷ്ണൻ, പോസ്റ്റൽ ആൻഡ്‌ ആർഎംഎസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ജേക്കബ് തോമസ്, ബിഎസ്എൻഎൽ- ഡിഒടി പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സി രാമചന്ദ്രൻ, ഓഡിറ്റ് ആൻഡ്‌ അക്കൗണ്ട്സ് പെൻഷനേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ ടി രാധാമണി, കേന്ദ്ര സർക്കാർ പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എസ് അശോക് കുമാർ, ഡിവിഷണൽ റെയിൽവേ പെൻഷനേഴ്സ് യൂണിയൻ നേതാവ് സുന്ദരേശൻ നായർ, ബിഎസ്‌എൻഎൽ പെൻഷനേഴ്സ് യൂണിയൻ മഹിളാ കൺവീനർ സുഗന്ധി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News