ആന്തൂർ വനിതാ വ്യവസായ സഹകരണസംഘം മുഴുവൻ ജീവനക്കാരും ദേശാഭിമാനി വരിക്കാരായി
ധർമശാല ആന്തൂർ വനിതാ വ്യവസായ സഹകരണ സംഘത്തിലെ മുഴുവൻ ജീവനക്കാരും ദേശാഭിമാനി വാർഷിക വരിക്കാരായി. വനിതാ വ്യവസായ സഹകരണ സംഘത്തിലെ 95 ജീവനക്കാരുടെ ലിസ്റ്റും വരിസംഖ്യയും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഏറ്റുവാങ്ങി. സംഘം പ്രസിഡന്റ് എം സുമിത്ര അധ്യക്ഷയായി. ആന്തൂർ നഗരസഭാ ചെയർമാൻ പി മുകുന്ദൻ, സിപിഐ എം ഏരിയാ സെക്രട്ടറി കെ സന്തോഷ്, സി അശോക് കുമാർ, സംഘം സെക്രട്ടറി ടി പി സ്വേത എന്നിവർ സംസാരിച്ചു. Read on deshabhimani.com