ആറളംഫാം ഗോത്രനഗറിൽ വീട്ടുപടിക്കൽ റേഷനെത്തും
ഇരിട്ടി ആറളം ഫാം ഗോത്രനഗറിൽ സഞ്ചരിക്കുന്ന റേഷൻകട മന്ത്രി ജി ആർ അനിൽ ഉദ്‌ഘാടനം ചെയ്തു. ഓണം ഉത്സവനാളുകളിൽ വിതരണം ചെയ്യാൻ കൂടുതൽ അരിക്ക് ആവശ്യപ്പെട്ടപ്പോൾ കേന്ദ്രം അനുവദിച്ചില്ലെന്ന് മന്ത്രി പറഞ്ഞു. റേഷൻ കടകൾവഴിയും മാവേലി സ്‌റ്റോർവഴിയും ഓണക്കാലത്ത് സർക്കാർ നടത്തിയ അരിവിതരണം അരിവില നിയന്ത്രിക്കാനായെന്നും അദ്ദേഹം പറഞ്ഞു. സണ്ണിജോസഫ് എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ്‌കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ, പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജേഷ്, വാർഡംഗം മിനി ദിനേശൻ, വിവിധ പാർടി നേതാക്കളായ കെ ശ്രീധരൻ, ബാബുരാജ് പായം, സത്യൻ കൊമ്മേരി, എം എം മജീദ്, വിപിൻ തോമസ്, എം എ ആന്റണി, വത്സൻ അത്തിക്കൽ, ഡെപ്യൂട്ടി റേഷനിങ് കൺട്രോളർ വി കെ ശശിധരൻ, ഐടിഡിപി പ്രൊജക്ട് ഓഫീസർ സി വിനോദ്‌കുമാർ എന്നിവർ സംസാരിച്ചു. അസിസ്‌റ്റന്റ് കലക്ടർ സായികൃഷ്ണ സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസർ ജോർജ് കെ സാമുവൽ നന്ദിയും പറഞ്ഞു. സർക്കാരിന്റെ നൂറുദിന പദ്ധതിയിൽപ്പെടുത്തി ആറളം ഫാം 9,10 ബ്ലോക്കുകളിലെ ഗോത്രനഗർ പരിധിയിലെ കാർഡുടമകൾക്ക് സൗജന്യറേഷൻ വീട്ടുപടിക്കൽ എത്തിക്കാനാണ് സഞ്ചരിക്കുന്ന റേഷൻകട അനുവദിച്ചത്. Read on deshabhimani.com