നവരാത്രി ആഘോഷങ്ങൾ 
നാളെ തുടങ്ങും



കണ്ണൂർ  നഗരത്തിന് ഉത്സവപ്രതീതി സമ്മാനിക്കുന്ന നവരാത്രി ആഘോഷങ്ങൾക്ക് വ്യാഴാഴ്ച തുടക്കമാകും. ആഘോഷങ്ങൾക്ക്‌  നഗരത്തിലെ പ്രധാന ക്ഷേത്രങ്ങളും കോവിലുകളും ഒരുങ്ങി. പ്രശസ്‌ത സംഗീതജ്ഞരുടെ കച്ചേരിയും  നൃത്തവിദ്യാർഥികളുടെ  അരങ്ങേറ്റവും ഉണ്ടാകും. കണ്ണൂർ മുനീശ്വരൻ കോവിൽ, പിള്ളയാർ കോവിൽ, കണ്ണൂർ ശ്രീകൃഷ്ണൻ കോവിൽ, താളിക്കാവ് മുത്തുമാരിയമ്മൻ കോവിൽ,  തെക്കീ ബസാറിലെ കാഞ്ചി കാമാക്ഷി അമ്മൻ കോവിൽ, പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രം, തളാപ്പ് സുന്ദരേശ്വര ക്ഷേത്രം എന്നിവിടങ്ങളിലാണ് പ്രധാനമായും നവരാത്രി ആഘോഷം. വിശേഷാൽ പൂജകളും  11 ന് മഹാനവമി ദിനത്തിൽ ഗ്രന്ഥപൂജ, വാഹനപൂജ എന്നിവയും വിജയദശമി ദിനത്തിൽ വിദ്യാരംഭവും  നടക്കും.     കണ്ണൂർ ദസറ വെള്ളിയാഴ്ച ആരംഭിക്കും. ദസറയുടെ ഭാഗമായി നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ ദീപാലംകൃതമാകും. മികച്ച അലങ്കാരം നടത്തുന്ന സ്ഥാപനത്തിന്‌  കോർപ്പറേഷൻ സമ്മാനം നൽകും. ദിവസും വൈകിട്ട്‌ സാംസ്‌കാരിക  സമ്മേളനത്തിനുശേഷം കലക്ടറേറ്റ്‌ മൈതാനിയിൽ കലാപരിപാടികൾ അരങ്ങേറും. മധുബാലകൃഷ്ണൻ, പ്രസീത ചാലക്കുടി,  കണ്ണൂർ ഷെരീഫ്‌ എന്നിവർ നയിക്കുന്ന ഗാനമേളയുമണ്ട്‌. ദസറയുടെ വരവറിയിച്ച് നഗരത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചു. കണ്ണൂർ വിളക്കുംതറ മൈതാനത്ത് ആരംഭിച്ച വിളംബരജാഥ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ്‌ ടി കെ രമേഷ്കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. Read on deshabhimani.com

Related News