ബാലസംഘം ജില്ലാ സമ്മേളനം 
ലോഗോ പ്രകാശിപ്പിച്ചു

ബാലസംഘം ജില്ലാ സമ്മേളന ലോഗോ അശോകൻ ചരുവിൽ പ്രകാശിപ്പിക്കുന്നു


ഇരിങ്ങാലക്കുട   ബാലസംഘം ജില്ലാ സമ്മേളന ലോഗോ പ്രകാശിപ്പിച്ചു. പി ആർ ബാലൻ മാസ്റ്റർ ഹാളിൽ    നടന്ന ചടങ്ങിൽ അശോകൻ ചരുവിൽ പ്രകാശനം നടത്തി. സംഘാടക സമിതി ചെയർമാൻ വി എ മനോജ്‌ കുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി അഖില നന്ദകുമാർ,  സിപിഐ എം  ജില്ലാ സെക്രട്ടറിയറ്റ് അംഗം പി കെ ഡേവിസ്, ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് , ബാലസംഘം ജില്ലാ കോ–-ഓർഡിനേറ്റർ ടി കെ അമൽറാം,  ഏരിയ  സെക്രട്ടറി അഭിനവ് ഗിരീഷ്, രാജേഷ് അശോകൻ, സരള വിക്രമൻ, ഗേയ വി മനോജ് എന്നിവർ സംസാരിച്ചു. 19, 20 തീയതികളിൽ ടൗൺ ഹാളിലാണ് സമ്മേളനം. Read on deshabhimani.com

Related News