കാൽപന്തിൽ മാറ്റുരച്ച് കപ്പലോട്ടക്കാർ
പാലക്കുന്ന് അവധിക്ക് നാട്ടിലെത്തിയ കപ്പൽ ജീവനക്കാരെ പങ്കെടുപ്പിച്ച് സീമെൻസ് വാട്സ് ആപ്പ് കൂട്ടായ്മയുടെ ഫുട്‌ബോൾ ടൂർണമെന്റ്. പാലക്കുന്ന് പള്ളത്തിലെ കിക്കോഫ് ടർഫിൽ സംഘടിപ്പിച്ച മത്സരത്തിൽ എഫ്സി നാവിഗേറ്ററിനെ തോൽപ്പിച്ച് ഓഷ്യൻ എഫ്സി ജേതാക്കളായി. ബേക്കൽ എസ്ഐ വി സന്തോഷ് ഉദ്ഘാടനംചെയ്തു. സിമെൻസ് വാട്സ് ആപ്പ് കൂട്ടായ്മ നാല് വർഷം മുമ്പാണ് ജില്ലയിൽ മത്സരത്തിന് തുടക്കമിട്ടത്. കപ്പലുകൾ അറ്റകുറ്റപണിക്കായി ഡോക്കുകളിലാകുമ്പോൾ അവിടത്തെ ടീമുകളുമായി മത്സരിക്കാൻ ജീവനക്കാർ ജേഴ്സി അണിയാറുണ്ട്. Read on deshabhimani.com