അതിക്രമങ്ങളെ നേരിടാൻ 
 പെൺകരുത്ത്‌

തലശേരി കോ–ഓപ്പറേറ്റീവ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഹെൽത്ത്‌ സയൻസിലെ എൻഎസ്‌എസ്‌വളണ്ടിയർമാർ.


 കണ്ണൂർ ആക്രമണങ്ങളെ നേരിടാൻ വിദ്യാർഥിനികൾക്ക്‌ സ്വയംരക്ഷാ പ്രതിരോധ പരിശീലനം. അന്താരാഷ്ട്ര ബാലികാ ദിനാചാരണത്തിന്റെ ഭാഗമായി ജില്ലാ വനിതാ ശിശു വികസന ഓഫീസ്, ഡിസ്ട്രിക്ട്‌  സങ്കൽപ്പ്‌  ഹബ്ബ് ഫോർ എംപവർമെന്റ്‌ ഓഫ് വിമണും ആലക്കോട് എൻഎസ്‌എസ്‌ എച്ച്‌എസ്‌എസിലെ വിദ്യാർഥിനികൾക്കാണ്‌ പരിശീലനംനൽകിയത്‌.  ആലക്കോട്  പഞ്ചായത്തംഗം  ഖലീൽ റഹ്മാൻ  ഉദ്ഘാടനംചെയ്തു .   സ്റ്റാഫ് സെക്രട്ടറി കെ കെ മധു അധ്യക്ഷനായി. എഎസ്‌ഐമാരായ കെ പ്രീത, സിന്ധു  മണി   സിപിഒ മഹിത  എന്നിവർ പരിശീലനത്തിന് നേതൃത്വംനൽകി.  എൻഎസ്‌എസ്‌ പ്രോഗ്രാ ഓഫീസർ കൃഷ്ണകുമാർ,  ആഗ്രതി ഉണ്ണികൃഷ്ണൻ,    ഡിസ്ട്രിക്ട് സങ്കൽപ്‌ ഹബ് ഫോർ എംപവർമെന്റ് ഓഫ് വുമൺ ജെൻഡർ സ്പെഷ്യലിസ്റ്റ് അരുൺ കെ തമ്പാൻ, വിദ്യാർഥി പ്രതിനിധികളായ സാധികാ സുധീഷ്, റിഫ്റ്റി മരിയ  എന്നിവർ സംസാരിച്ചു.    എംസിസിയിൽ കരുതലുമായി മാലാഖമാർ   തലശേരി മലബാർ ക്യാൻസർ സെന്ററിൽ ചികിത്സതേടിയെത്തുന്ന രോഗികളെ കരുതലോടെ ചേർത്തുപിടിക്കുകയാണ്‌ ഈ വിദ്യാർഥികൾ. വിദൂര ദിക്കുകളിൽനിന്ന്‌ വേദനയോടെ എത്തുന്ന അശരണരായ രോഗികൾക്ക്‌ ആശ്വാസം പകരാൻ ഇവർ ഏത്‌ നേരവും റെഡിയാണ്‌. തലശേരി കോ–-ഓപ്പറേറ്റീവ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഹെൽത്ത്‌ സയൻസസിലെ എൻഎസ്‌എസ്‌ വളന്റിയർമാർ ഒരു വർഷമായി മലബാർ ക്യാൻസർ സെന്ററിൽ സന്നദ്ധസേവകരായുണ്ട്‌.   ജില്ലാ ക്യാൻസർ കൺട്രോൾ കൺസോർഷ്യം  ഹെൽപ്പ് ഡെസ്‌കിന്റെ ഭാഗമായാണ് സേവനം.   രോഗികൾക്ക് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലേക്ക്‌ വഴികാട്ടുകയാണ്‌ പ്രധാന ദൗത്യം.  വീൽചെയർ ആവശ്യമുള്ളവർക്കുമുന്നിലും ഇവരുടെ സ്‌നേഹ സാന്നിധ്യമെത്തും.  കുഞ്ഞുങ്ങളാണെങ്കിൽ ഏത്‌ നേരവും വളന്റിയർമാർ ഒപ്പമുണ്ടാകും.  രോഗികളുടെ ഒ പി ഫോം, സൗജന്യ റെയിൽവേ യാത്ര ഫോം, സർക്കാരിന്റെ സഹായങ്ങൾ ലഭ്യമാക്കുന്ന അപേക്ഷ എന്നിവ പൂരിപ്പിക്കാനും സഹായിക്കും.  ഒ പി ദിവസങ്ങളിൽ  കുറഞ്ഞത്‌ മൂന്നു വളന്റിയർമാർ  രാവിലെ എട്ടു മുതൽ  വൈകിട്ട്‌ 3.30 വരെ ഹെൽപ്പ്‌ ഡെസ്‌കിലുണ്ടാവും. ഭയത്തോടും പിരിമുറുക്കത്തോടെയും എംസിസിയിൽ എത്തുന്നവർക്ക് ആശ്വാസം പകരാൻ ഹെൽപ്പ് ഡെസ്കിലെ  വളന്റിയർമാർക്ക് സാധിക്കുന്നു.   2023 ഒക്ടോബർ മുതൽ  2024 നവംബർ  വരെ  നൂറ്‌ പേർ ഹെൽപ്പ് ഡെസ്കിൽ സേവനമനുഷ്ഠിച്ചു.     പാലിയേറ്റീവ് കെയർ, സാമൂഹ്യസേവനം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയെപ്പറ്റിയുള്ള വലിയ അറിവാണ്‌ ഈ സേവനത്തിലൂടെ ലഭിക്കുന്നതെന്ന്‌ വിദ്യാർഥികൾ പറയുന്നു. എംസിസിയിൽ എത്തുന്ന രോഗികൾക്ക്  തുടർന്നും താങ്ങും തണലുമായി വളണ്ടിയർ ഉണ്ടാവുമെന്ന്‌  കോ–-ഓപ്പറേറ്റീവ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ്  ഹെൽത്ത് സയൻസസ്  എൻഎസ്എസ് പ്രോഗ്രാം ഓഫീസർ  ഡോ. സി പി   ബിനീഷ്  പറഞ്ഞു.   നയിക്കാൻ സ്‌പെക്‌ട്രം കണ്ണൂർ കണ്ണൂർ സർവകലാശാല നാഷണൽ സർവീസ്‌ സ്‌കീം നേതൃപരിശീലന ക്യാമ്പ്‌ ‘സ്‌പെക്‌ട്രം’ കാരക്കുണ്ട്‌ എംഎം നോളജ്‌ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജിൽ നടന്നു. എൻഎസ്‌എസ്‌ വളന്റിയർമാർക്കായി വെള്ളിയാഴ്‌ച തുടങ്ങിയ ക്യാമ്പിൽ  പരിശീലകൻ ടി കെ നൗഷാദ്‌, സംസ്ഥാന റിസോഴ്‌സ്‌ പേഴ്‌സൺ ബ്രഹ്മനായകം മഹാദേവൻ, കണ്ണൂർ സർവകലാശാല എൻഎസ്‌എസ്‌ പ്രോഗ്രാം കോ–-ഓഡിനേറ്റർ ഡോ. നഫീസ ബേബി എന്നിവർ ക്ലാസെടുത്തു. ക്യാമ്പംഗങ്ങൾ അനുഭവങ്ങൾ പങ്കുവച്ചു. ശനിയാഴ്‌ച ജെസി ഐ നാഷണൽ ട്രേയിനർ ജയപാലൻ,  ഷാഫി പുൽപ്പാറ എന്നിവർ ക്ലാസെത്തു.  എയ്‌ഡ്‌സ്‌ ദിനാചരണത്തിന്റെ ഭാഗമായി ദീപം തെളിച്ചാണ്‌ ക്യാമ്പ്‌ സമാപിച്ചത്‌.     Read on deshabhimani.com

Related News