പൊന്‍തിളക്കത്തില്‍ പൊന്നാനി



  പൊന്നാനി > എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പൊന്നാനിക്ക് ലഭിച്ചത് വലിയ വികസന പദ്ധതികള്‍.  വര്‍ഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന പൊന്നാനി സമഗ്ര കുടിവെള്ള പദ്ധതിക്ക് 75 കോടിരൂപ അനുവദിച്ചു. രണ്ട് ഘട്ടം പദ്ധതികളായി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു. 40 കോടി രൂപക്ക് വാട്ടര്‍ ട്രീറ്റ്മെന്റ് പ്ളാന്റും 35 കോടി രൂപയുടെ പൈപ്പ് ലൈന്‍ പദ്ധതിയും  നടപ്പാക്കുന്നു.  പൊന്നാനിയിലെ സ്ത്രീകളുടെയും  കുട്ടികളുടെയും ആശുപത്രിയിലേക്ക് 85 തസ്തിക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത് ആരോഗ്യമേഖലക്ക് പൊന്‍തിളക്കമായി. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ആരോഗ്യമേഖലയില്‍ പൊന്നാനിക്കാരുടെ നീണ്ടകാലത്തെ സ്വപ്നമാണ് യാഥാര്‍ഥ്യമാകുന്നത്.    തീരദേശ പൊലീസ് സ്റ്റേഷന്റെ നിര്‍മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനവും ബിയ്യം ബ്രിഡ്ജ് ടൂറിസം ഉദ്ഘാടനവും 14ന് നടക്കും. 230 കോടിരൂപ ചെലവില്‍ പൊന്നാനി അഴിമുഖത്ത് നിര്‍മിക്കുന്ന സസ്പെന്‍ഷന്‍ ബിഡ്ജിന് ഇപിസി മാതൃകയില്‍ ആഗോള ടെന്‍ഡര്‍ വിളിക്കാനും തീരുമാനമായി. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അഞ്ച് വര്‍ഷം ഒരു നയാ പൈസ അനുവദിക്കാതിരുന്ന കര്‍മയുടെ രണ്ടാം ഘട്ട പ്രവര്‍ത്തികള്‍ക്കായി 40 കോടിരൂപ അനുവദിച്ചു. മണ്ഡലത്തിലെ കടല്‍ഭിത്തി നിര്‍മാണത്തിനായി നാല് കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. കടവനാട് പൂക്കൈതപാലം 25 കോടിരൂപ ചലെവില്‍ നിര്‍മിക്കാനും അഞ്ച് കിലോമീറ്റര്‍ നീളത്തില്‍ തീരദേശപാതയുടെ ഭാഗമായുള്ള ഓവര്‍ ബ്രിഡ്ജ് ഇരട്ടപ്പാത നിര്‍മിക്കാനും തീരുമാനമായി.  പൊന്നാനിയില്‍ വികസനമില്ലെന്ന ലീഗിന്റെ കുപ്രചാരണം അനാവശ്യമാണെന്ന് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പ്രസ്താനയില്‍ പറഞ്ഞു.   Read on deshabhimani.com

Related News