പുതുശേരി പഞ്ചായത്തിന്റെ ഒരു കോടി

പുതുശേരി പഞ്ചായത്തിന്റെ ഒരുകോടി രൂപയുടെ ചെക്ക് മന്ത്രി എം ബി രാജേഷ് ഏറ്റുവാങ്ങുന്നു


പുതുശേരി വയനാട്ടിലെ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ പുതുശേരി പഞ്ചായത്ത്‌ നൽകുന്ന ഒരുകോടി രൂപയുടെ ചെക്ക്‌ മന്ത്രി എം ബി രാജേഷ്‌ ഏറ്റുവാങ്ങി. എ പ്രഭാകരൻ എംഎൽഎ, മലമ്പുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി ബിജോയ്‌, പുതുശേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ പ്രസീത, വൈസ്‌ പ്രസിഡന്റ്‌ കെ അജീഷ്‌, സ്ഥിരം സമിതി ചെയർപേഴ്‌സൺമാരായ പി സുജിത്ത്, എസ് ശാരദ, പഞ്ചായത്തംഗങ്ങളായ സി ജയകുമാർ, പാലാഴി ഉദയകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ജി പ്രത്യുഷ്, സെക്രട്ടറി എം സുരേഷ് എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News