സാറ്റ്‌ തിരൂർ ഐ ലീഗ്‌ 
രണ്ടാം ഡിവിഷനിൽ

ഐ ലീ​ഗിൽ സാറ്റ് തിരൂരിന്റെ മുന്നേറ്റം


തിരൂർ ഐ ലീഗ് രണ്ടാം ഡിവിഷനിലേക്ക് കടന്ന് സ്പോർട്സ് അക്കാദമി തിരൂരിന് ചരിത്രനിയോഗം. കൊൽക്കത്തയിൽ നടന്ന തേർഡ് ഡിവിഷൻ ഐ ലീഗിൽ അബ്ബാസ് യൂണിയൻ ഹൈദരാബാദുമായി സമനിലയിൽ എത്തിയതോടെയാണ് സാറ്റ് തിരൂർ രണ്ടാം ഡിവിഷനിലേക്ക് യോഗ്യത നേടിയത്. സംസ്ഥാന ചാമ്പ്യന്മാരായി യോഗ്യത നേടിയ ടീമുകൾ പങ്കെടുക്കുന്ന ഐ ലീഗ് തേർഡ് ഡിവിഷനിൽനിന്ന് ഫസ്റ്റ് റൗണ്ട് കടന്നാണ് ഫൈനൽ റൗണ്ടിൽ സാറ്റ് എത്തിയത്.  ഫൈനൽ റൗണ്ടിലെ ആദ്യ മത്സരത്തിൽ ജിഎംഎസ്സി  മുംബൈ ടീമിനെയും രണ്ടാം മത്സരത്തിൽ പഞ്ചാബിൽ നന്നുമുള്ള ഡാൽബിർ എഫ്സിയെയും പരാജയപ്പെടുത്തിയ കേരളാ ടീം  ഹൈദരാബാദ് അബ്ബാസ് യൂണിയൻ എസിയുമായി സമനിലയിൽ എത്തിയതോടെയാണ് ചരിത്രത്തിൽ ഇടം നേടിയത്. കളിയുടെ ആദ്യ പകുതിയിൽ രണ്ട് ഗോളുകൾ ലീഡ് എടുത്ത് ഹൈദരാബാദ് ടീം മേൽക്കോയ്‌മ നേടി സാറ്റിനെ സമ്മർദത്തിലാക്കിയിരുന്നു. അവസാന മിനിറ്റുവരെ പൊരുതിക്കളിച്ച സാറ്റ് പകരക്കാരനായി വന്ന താനൂരുകാരൻ കെ ഉനൈസിലൂടെ അതിമനോഹരമായ രണ്ട് ഗോളുകൾ മടക്കി സമനില നേടുകയായിരുന്നു. ഇതോടെ അടുത്ത മത്സരം തോറ്റാലും ഏഴ് പോയിന്റ് നേടി ഡിവിഷൻ ഉറപ്പിക്കുകയായിരുന്നു സാറ്റ് ടീം. ഒരു ഗ്രൂപ്പിൽനിന്നും രണ്ട് ടീം സെക്കൻഡ് ഡിവിഷനിലേക്ക് യോഗ്യത നേടും. ബുധനാഴ്ച നടക്കുന്ന അടുത്ത മത്സരത്തിൽ മിസോറാമിൽനിന്നുമുള്ള ചെന്മാരി എസിയുമായിട്ടാണ് സാറ്റ് ഏറ്റുമുട്ടുന്നത്.   Read on deshabhimani.com

Related News