ജനം മാലിന്യമുക്ത ക്യാമ്പയിനിന്റെ ഭാഗമാകണം: മന്ത്രി വി അബ്ദുറഹ്മാൻ

മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ ജില്ലാതല ചടങ്ങ് കീഴുപറമ്പ് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ 
മന്ത്രി വി അബ്ദുറഹ്മാൻ ഉദ്‌ഘാടനംചെയ്യുന്നു


കീഴുപറമ്പ് നാടിന്റെ ശുചിത്വവും ഹരിതഭംഗിയും സംരക്ഷിക്കാൻ ജനങ്ങൾ സർക്കാരിന്റെ മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമാകണമെന്നും തദ്ദേശസ്ഥാപനങ്ങൾ ഇതിന് നേതൃത്വം നൽകണമെന്നും മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം കീഴുപറമ്പ് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.  പി കെ ബഷീർ എംഎൽഎ അധ്യക്ഷനായി. കീഴുപറമ്പ് പഞ്ചായത്ത് ടേക് എ ബ്രേക്കും മന്ത്രി ഉദ്ഘാടനംചെയ്തു. മിനി എംസിഎഫുകളുടെ ഉദ്ഘാടനം പി കെ ബഷീർ എംഎൽഎയും ഹരിത സ്ഥാപന പ്രഖ്യാപനം അസിസ്റ്റന്റ് കലക്ടർ വി എം ആര്യയും നിർവഹിച്ചു.  കീഴുപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി പി സഫിയ, അരീക്കോട് പഞ്ചായത്ത് പ്രസിഡന്റ് നൗഷർ കല്ലട, നവ കേരള മിഷൻ ജില്ലാ കോ -ഓർഡിനേറ്റർ ടി വി എസ് ജിതിൻ, എൽഎസ്ജിഡി അസിസ്റ്റന്റ് ഡയറക്ടർ പി ബി ഷാജു, ശുചിത്വ മിഷൻ കോ -ഓർഡിനേറ്റർ ആതിര, കീഴുപറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി എ റഹ്മാൻ, ജില്ലാ പഞ്ചായത്ത് അംഗം റൈഹാനത്ത് കുറുമാടൻ, കെഎസ്ഡബ്ല്യുഎംപി  ഓഫീസർ വിനോദ്, തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ, രാഷ്ട്രീയ പാർടി പ്രതിനിധികൾ, പഞ്ചായത്ത് സെക്രട്ടറി പി  അരവിന്ദൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News