ആലപ്പുഴ ബീച്ചിൽ മെഗാ ക്ലീനിങ് ഡ്രൈവ്



ആലപ്പുഴ ഗാന്ധിജയന്തി ആഘോഷത്തിന്റെ ഭാഗമായുള്ള സ്വച്ഛതാ ഹി സേവ ആചരണത്തിന്റെ ഭാഗമായി  ഇരുപത്തിയേഴാം ബറ്റാലിയൻ ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സ്  ആലപ്പുഴ ബീച്ചിൽ മെഗാ ക്ലീനിങ് ഡ്രൈവ് സംഘടിപ്പിച്ചു. കമാൻഡന്റ് വിവേക് കുമാർ പാണ്ഡെയുടെ നേതൃത്വത്തിൽ നടന്ന മെഗാ ക്ലീനിങ് ഡ്രൈവ്  കലക്ടർ അലക്സ് വർഗീസ് ഉദ്ഘാടനംചെയ്തു.  ആലപ്പുഴ നഗരസഭാ ചെയർപേഴ്സൺ കെ കെ ജയമ്മ, സെക്കൻഡ് ഇൻ കമാൻഡ് മനോജ് ബഹുഗുണ, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷ ചെയർപേഴ്സൺ  എ എസ് കവിത, നഗരസഭാ ഉദ്യോഗസ്ഥർ തുടങ്ങിയവർ നേതൃത്വം നൽകി. ശുചീകരണ പരിപാടിയിൽ നൂറോളം  ഐടിബിപി സേനാംഗങ്ങളും ഹരിതകർമ്മസേനാംഗങ്ങളും പൊതുജനങ്ങളും പങ്കെടുത്തു. ഐടിബിപി ഇരുപത്തിയേഴാം ബറ്റാലിയൻ ക്വാർട്ടേഴ്സിന് സമീപമുള്ള പാലമേൽ പഞ്ചായത്തിൽ കരിങ്ങാലി പുഞ്ചയുടെ സമീപത്തും സേനയുടെ നേതൃത്വത്തിൽ ശുചീകരിച്ചു. Read on deshabhimani.com

Related News