മാലിന്യമുക്ത നവകേരളം കാമ്പയിൻ



ചേർത്തല മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ശുചീകരണവും അനുസ്‌മരണവുമായി സംഘടനകളും സ്ഥാപനങ്ങളും ഗാന്ധിജയന്തിദിനം ആഘോഷിച്ചു. റോട്ടറി ക്ലബ് ഓഫ് ചേർത്തല നഗരസഭ അങ്കണത്തിലെ ഗാന്ധിപ്രതിമയിൽ പുഷ്‌പാർച്ചന നടത്തി. നഗരസഭ ചെയർപേഴ്‌സൺ ഷേർളി ഭാർഗവൻ മുഖ്യാതിഥിയായി. ഡോ. വി ശ്രീദേവൻ ജയന്തിസന്ദേശം നൽകി. പളുങ്കുപോലെ പള്ളിപ്പുറം പദ്ധതിയുടെ ഭാഗമായി പൊതുയിടങ്ങളും തോടുകളും റോഡുകളുടെ വശങ്ങളും കവലകളും ശുചീകരിച്ചു. വെട്ടയ്‌ക്കൽ ശ്രീചിത്രോദയ വായനശാലയിൽ ഗാന്ധിസ്‌മൃതി സംഗമം നടത്തി. മനോജ് മാവുങ്കൽ മുഖ്യപ്രഭാഷണം നടത്തി. യുവകലാസാഹിതി ചേർത്തല മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ഗാന്ധിമാർഗത്തിന്റെ കാലികപ്രസക്തി സംവാദസദസ്‌ ഗ്രാമസ്വരാജ് ഫൗണ്ടേഷൻ ചെയർമാൻ എം എൻ ഗിരി ഉദ്ഘാടനംചെയ്‌തു. കെ വി ചന്ദ്രബാബു അധ്യക്ഷനായി. സർജു കളവംകോടം വിഷയം അവതരിപ്പിച്ചു. തണ്ണീർമുക്കം രഞ്ജിത് മെമ്മോറിയൽ ലൈബ്രറി അനുസ്‌മരണവും ഡോക്യൂമെന്ററി പ്രദർശനവും നടത്തി. ഡോ. ലേഖ റോയ് ഉദ്ഘാടനംചെയ്‌തു. പ്രസിഡന്റ് കെ ജി ഭാസ്‌കർ അധ്യക്ഷനായി. ഹരിതശ്രീ പരിസ്ഥിതി സംരക്ഷണ കൗൺസിൽ ചേർത്തല–തണ്ണീർമുക്കം റോഡിൽ ഗവ. ഗേൾസ് സ്‌കൂളിന് സമീപം നടത്തിയ ശുചീകരണം രക്ഷാധികാരി ഡോ. തോമസ് വി പുളിക്കൽ ഉദ്ഘടനംചെയ്‌തു. ജനറൽ സെക്രട്ടറി വേളോർവട്ടം ശശികുമാർ അധ്യക്ഷനായി. പട്ടണക്കാട് പ്രതീക്ഷ റസിഡന്റ്‌സ്‌ അസോസിയേഷൻ പലച്ചനാട്–- -പാഴാക്കാചിറ റോഡ് ശുചീകരിച്ചു. പട്ടണക്കാട് എസ്‌ഐ സുരേഷ്  ഉദ്ഘാടനംചെയ്‌തു. പ്രസിഡന്റ് മാമച്ചൻ പനയ്‌ക്കൽ അധ്യക്ഷനായി. വയലാർ രാമവർമ സ്‌കൂൾ എൻഎസ്എസ് വളന്റിയർമാർ ലഹരിവിരുദ്ധറാലി നടത്തി. പിടിഎ പ്രസിഡന്റ് പി എ അബ്ദുൾസലാം ഉദ്ഘാടനംചെയ്‌തു.  ജോയിന്റ് കൗൺസിൽ നേതൃത്വത്തിൽ ഒരാണ്ടത്തെ ശുചീകരണം തുടങ്ങി. നഗരസഭ വൈസ്‌ ചെയർമാൻ ടി എസ്‌ അജയകുമാർ താലൂക്കുതല ഉദ്ഘാടനം നടത്തി. അരൂക്കുറ്റി വടുതല അബ്‌റാർ കോളേജ്‌ നേതൃത്വത്തിലെ ശുചീകരണം ക്ലീൻ അരൂക്കുറ്റി ഫൗണ്ടേഷൻ കോ–-ഓർഡിനേറ്റർ പി എം സുബൈർ അരൂക്കുറ്റി ഉദ്‌ഘാടനംചെയ്‌തു. തൈക്കൽ ഗവ. എൽപി സ്‌കൂൾകുട്ടികൾ വീടുകൾ സന്ദർശിച്ച്‌ ശുചിത്വസന്ദേശം നൽകി. എസ്‌എംസി ചെയർമാൻ പി എസ്‌ സനീഷ്‌, മുതിർന്ന അധ്യാപിക എം ഷാഹിദ എന്നിവർ കുട്ടികളെ നയിച്ചു. Read on deshabhimani.com

Related News