ഉറച്ച ചുവടോടെ... മാലിന്യമുക്ത നവകേരളത്തിലേക്ക്‌

മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം മന്ത്രി പി പ്രസാദ് നടത്തുന്നു


ആലപ്പുഴ മാലിന്യമുക്ത നവകേരളത്തിനായി സംഘടിപ്പിക്കുന്ന ജില്ലാതല ജനകീയ കാമ്പയിൻ ഗാന്ധിജയന്തി ദിനത്തിൽ  മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്‌തു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈയെടുത്ത് വിവിധ മിഷനുകളുടെയും വകുപ്പുകളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കാമ്പയിൻ ആലപ്പുഴ നഗരസഭ ദ്രവമാലിന്യ സംസ്‌കരണ പ്ലാന്റിന്റെ ഉദ്ഘാടനത്തോടെയാണ് തുടക്കമിട്ടത്.  ജനറൽ ആശുപത്രി കോമ്പൗണ്ടിലാണ് പ്ലാന്റ്‌ നിർമിച്ചത്.       പി പി ചിത്തരഞ്ജൻ എംഎൽഎ, നഗരസഭാ ചെയർപെഴ്‌സൺ കെ കെ ജയമ്മ,  കലക്ടർ അലക്‌സ് വർഗീസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എൻ എസ് ശിവപ്രസാദ്, നഗരസഭ വൈസ് ചെയർമാൻ പി എസ്എം  ഹുസൈൻ, സ്ഥിരംസമിതി അധ്യക്ഷരായ എം ആർ പ്രേം, നസീർ പുന്നയ്ക്കൽ, എ എസ് കവിത, ആർ വിനീത,  നഗരസഭാംഗങ്ങളായ സൗമ്യരാജ്,  റിഗോ രാജു, സെക്രട്ടറി എ എം മൂംതാസ്, നവകേരളം കർമപദ്ധതി ജില്ലാ കോ-–ഓർഡിനേറ്റർ കെ എസ് രാജേഷ്, എക്സിക്യൂട്ടീവ് എൻജിനിയർ ഷിബു എം നാലപ്പാട്ട്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.        കാമ്പയിൻ 2025 മാർച്ച് 31ന് മാലിന്യമുക്തം നവകേരളം പ്രഖ്യാപനം വരെ തുടരും. ആലപ്പുഴ നഗരസഭ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ജനറൽ ആശുപത്രിയിൽ സ്ഥാപിച്ച മലിനജല സംസ്‌കരണ പ്ലാന്റിന് 2,40,000 ലിറ്റർ സംസ്‌കരണ ശേഷിയുണ്ട്. മലിനീകരണ പ്ലാന്റിൽ നിന്ന് ട്രീറ്റ് ചെയ്ത് പുറത്തുവിടുന്ന ജലം പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ മാനദണ്ഡങ്ങൾ പാലിച്ചുള്ളതായിരിക്കും Read on deshabhimani.com

Related News