ഖാദി മേഖലയെ നവീകരിച്ച് സംരക്ഷിക്കണം

ഖാദി വർക്കേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി പി കമലാക്ഷൻ ഉദ്ഘാടനംചെയ്യുന്നു


 നീലേശ്വരം  ഖാദി മേഖലയെ നവീകരിച്ച് സംരക്ഷിക്കണമെന്ന് ഖാദി വർക്കേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. നീലേശ്വരം എൻ ജി കമ്മത്ത് സ്മാരക ഹാളിൽ സിഐടിയു ജില്ലാ സെക്രട്ടറി പി കമലാക്ഷൻ ഉദ്ഘാടനംചെയ്തു.  യൂണിയൻ ജില്ല പ്രസിഡന്റ്‌ പി ഓമന അധ്യക്ഷയായി. ജില്ലാ സെക്രട്ടറി എം ലക്ഷ്മി പ്രവർത്തന റിപ്പോർട്ടും ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി സത്യഭാമ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ഷൈമ  രക്തസാക്ഷി പ്രമേയവും  പി  അനിത അനുശോചന പ്രമേയവും അവതരിപ്പിച്ചു.  കെ ഉണ്ണി നായർ സംസാരിച്ചു.  ഭാരവാഹികൾ : ശാലിനി തങ്കരാജൻ (പ്രസിഡന്റ്‌), എം ലക്ഷ്മി (സെക്രട്ടറി), വി വി ഷൈമ (ട്രഷറർ).   Read on deshabhimani.com

Related News