ഇരിയണ്ണിയിൽ സൈക്കിൾ മേള തുടങ്ങി

കാസർകോട് ഇരിയണ്ണിയിൽ നടക്കുന്ന സംസ്ഥാന റോഡ് സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ മത്സരത്തിനായി ഇരിയണ്ണി ടൗണിൽ ഒരുങ്ങുന്ന താരങ്ങൾ. ഇരിയണ്ണി- – ബോവിക്കാനം റോഡിൽ നാല് കിലോമീറ്ററിലാണ് മത്സരം


ഇരിയണ്ണി  സംസ്ഥാന സൈക്ലിങ്‌ ചാമ്പ്യൻഷിപ്പിന് ഇരിയണ്ണിയിൽ ആവേശത്തുടക്കം. സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനംചെയ്തു. ശനി രാവിലെ ഏഴിന് ആരംഭിച്ച മത്സരങ്ങൾക്ക് സാന്റി അഗസ്റ്റിൻ ഫ്ലാഗ് ഓഫ് ചെയ്തു. ആറ് വിഭാഗം മത്സരങ്ങൾ വൈകിട്ടോടെ പൂർത്തിയാക്കി മെഡൽ വിതരണവും നടത്തി. ഞായറാഴ്ച രാവിലെ ഏഴിന് മത്സരം പുനരാരംഭിക്കും. പകൽ ഒന്നിന് മൂന്ന് ഇനങ്ങളിൽ മത്സരം പൂർത്തിയാക്കി ചാമ്പ്യൻഷിപ്പ് അവസാനിക്കും.  ഉദ്‌ഘാടന ചടങ്ങിൽ മുളിയാർ പഞ്ചായത്ത് പ്രസിഡന്റ് പി വി അധ്യക്ഷനായി. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജിമാത്യു വിശിഷ്ടാതിഥിയായി. സ്റ്റേറ്റ് സൈക്ലിങ്‌ അസോ. സെക്രട്ടറി ബി ജയപ്രസാദ്, മുളിയാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ജനാർദ്ദനൻ, മുളിയാർ പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാന്മാരായ ഇ മോഹനൻ, അനീസ മൻസൂർ, പഞ്ചായത്തംഗങ്ങളായ പി രവീന്ദ്രൻ, സി നാരായണിക്കുട്ടി, വി സത്യവതി, അനന്യ, പിടിഎ പ്രസിഡന്റ് ബി എം പ്രദീപ്, എ എം അബ്ദുൽ സലാം, പി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.  ചാമ്പ്യൻഷിപിന് ലോഗോ രൂപകൽപ്പന ചെയ്ത ബാലകൃഷ്ണൻ ഉള്ളിയേരിക്ക് സി എച്ച് കുഞ്ഞമ്പു എംഎൽഎ സ്നേഹോപഹാരം നൽകി.  വർക്കിങ് ചെയർമാൻ ബി കെ നാരായണൻ സ്വാഗതവും സജീവൻ മടപ്പറമ്പത്ത് നന്ദിയും പറഞ്ഞു.  Read on deshabhimani.com

Related News