കണ്ണൂർ സ്‌ക്വാഡിന്റെ താളമേളം ജയിലിനാഘോഷം

കണ്ണൂർ സെൻട്രൽ ജയിൽ ജീവനക്കാരുടെയും അന്തേവാസികളുടെയും മ്യൂസിക് ബാൻഡ് ‘കണ്ണൂർ സ്‌ക്വാഡ്' 
ഇ കെ പത്മനാഭൻ ഉദ്ഘാടനം ചെയ്യുന്നു


കണ്ണൂർ വിരസതയ്‌ക്കറുതി വരുത്തി  ജയിൽ മതിലിനുള്ളിൽ ‘കണ്ണൂർ സ്‌ക്വാഡ്‌ റിഥം മ്യൂസിക്’ അവതരിപ്പിച്ച സംഗീത സദസ്സ്‌–- നീലാംബരി  അരങ്ങേറി. ബാൻഡ്‌ ട്രൂപ്പിന്റെ പരിശീലനത്തിന്‌ തുടക്കംകുറിച്ച്‌   ജയിലിലെ അന്തേവാസികളും ജീവനക്കാരും  സംഗീത വിസ്‌മയം തീർത്തപ്പോൾ  മതിൽകെട്ടിനുള്ളിൽ  ആഹ്ലാദാരവമുയർന്നു.   തടവുകാർക്ക്  മാനസികോല്ലാസം പകരാനും ജീവനക്കാരുമായുള്ള ബന്ധം കൂടുതൽ സൗഹാർദമാക്കാനും  ലക്ഷ്യമിട്ടുള്ള  ബാൻഡ്‌ ട്രൂപ്പ്‌ ജയിയിലെ മലയാളദിനാഘോഷമായ  അക്ഷരമധുരത്തിന്റെ  അനുബന്ധപരിപാടിയായാണ്‌ ശനിയാഴ്‌ച  അരങ്ങേറ്റം കുറിച്ചത്‌.  സെൻട്രൽ ജയിൽ സൂപ്രണ്ട് കെ വേണു മുന്നോട്ടുവച്ച ആശയം കലാകാരന്മാരയ  ജീവനക്കാരും അന്തേവാസികളും  ഏറ്റെടുക്കുകയായിരുന്നു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഇ കെ പത്മനാഭൻ ഉദ്ഘാടനംചെയ്തു.  ജയിൽ സൂപ്രണ്ട് കെ വേണു അധ്യക്ഷനായി. പി ടി സന്തോഷ്, കെ കെ ബൈജു, രാജേഷ്, മുഹമ്മദ് ഫവാസ് എന്നിവർ സംസാരിച്ചു.       Read on deshabhimani.com

Related News