ഹൊന്നമൂല നഗരസഭ ഉപതെരഞ്ഞെടുപ്പ്‌ ഹൊന്നമൂലയിൽ എൽഡിഎഫ്‌ പിന്തുണ സ്വതന്ത്രന്‌



കാസർകോട്‌ നഗരസഭയിലെ 21–-ാം വാർഡ്‌ ഹൊന്നമൂലയിൽ 17ന്‌ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന കംപ്യൂട്ടർ മൊയ്‌തീനെ പിന്തുണയ്‌ക്കാൻ സിപിഐ എം കാസർകോട്‌ ലോക്കൽകമ്മിറ്റി തീരുമാനിച്ചു. എൽഡിഎഫിനുവേണ്ടി പത്രിക സമർപ്പിച്ച ടി എം അബ്ദുൾറഹ്മാന്റെ സ്ഥാനാർഥിത്വം പിൻവലിച്ചാണ്‌ മൊയ്‌തീനെ പിന്തുണയ്‌ക്കാൻ തീരുമാനിച്ചത്‌. യോഗത്തിൽ കെ ഭാസ്‌കരൻ അധ്യക്ഷനായി. ഏരിയാസെക്രട്ടറി കെ എ മുഹമ്മദ്‌ ഹനീഫ സംസാരിച്ചു. എസ്‌ സുനിൽ സ്വാഗതം പറഞ്ഞു.   Read on deshabhimani.com

Related News