സാംസ്‌കാരിക നിലയങ്ങള്‍ക്ക് 
ജില്ലാ പഞ്ചായത്ത് ഫര്‍ണിച്ചർ നൽകി



 കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ പട്ടികജാതി സങ്കേതങ്ങളിലെ 48 സാംസ്‌കാരിക നിലയങ്ങൾക്ക് ഫർണിച്ചറുകൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ വിതരണോദ്ഘാടനം നിർവഹിച്ചു.  2022–- 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 60 ലക്ഷം രൂപ ചെലവിലാണ് കസേര, അലമാര തുടങ്ങിയവ നൽകിയത്. അടുത്ത വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സാംസ്‌കാരിക നിലയങ്ങളിൽ ലൈബ്രറികൾ സജ്ജീകരിക്കും. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ്‌  ബിനോയ് കുര്യൻ അധ്യക്ഷനായി.  വി കെ സുരേഷ് ബാബു,  ഉഷ രയരോത്ത്, ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ വി രവിരാജ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ വി അബ്ദുൾ ലത്തീഫ്, ജൂനിയർ സൂപ്രണ്ട് എം വി കുശല എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News