പരാതി പരിഹാരവുമായി ജനങ്ങളിലേക്ക്

കാസർകോട് മുനിസിപ്പൽ ടൗൺഹാളിൽ നടന്ന തദ്ദേശ അദാലത്തിൽ മന്ത്രി എം ബി രാജേഷ്‌ പൊതുജനങ്ങളുടെ പരാതി കേൾക്കുന്നു


കാസർകോട്‌ സംസ്ഥാന മന്ത്രിസഭയുടെ മൂന്നാം വാർഷികത്തിന്റെ ഭാഗമായുള്ള 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തി കാസർകോട് മുനിസിപ്പൽ ടൗൺഹാളിൽ നടന്ന തദ്ദേശ അദാലത്തിൽ ഓൺലൈനായും നേരിട്ടും പരാതി സ്വീകരിച്ചു. രാവിലെ 8.30 മുതൽ ആരംഭിച്ച അദാലത്തിൽ മുഴുവൻ സമയവും മന്ത്രി എം ബി രാജേഷ് പങ്കെടുത്തു.  ഉദ്‌ഘാടനചടങ്ങിൽ എൻ എ നെല്ലിക്കുന്ന് എംഎൽഎ അധ്യക്ഷനായി. എംഎൽഎമാരായ സി എച്ച് കുഞ്ഞമ്പു, എം രാജഗോപാലൻ, ഇ ചന്ദ്രശേഖരൻ, എ കെ എം അഷറഫ്. കലക്ടർ കെ ഇമ്പശേഖർ, നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം, ദേലമ്പാടി പഞ്ചായത്ത് പ്രസിഡന്റ്‌ എ പി ഉഷ,  നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി വി ശാന്ത,  പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എം ലക്ഷ്മി എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി ബേബി സ്വാഗതവും തദ്ദേശ ജോയിന്റ്‌ ഡയറക്ടർ ജെയ്സൺ മാത്യു നന്ദിയും പറഞ്ഞു. എൽഎസ്‌ജിഡി സ്പെഷ്യൽ സെക്രട്ടറി ടി വി അനുപമ, പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവ റാവു, അർബൻ ഡയറക്ടർ സൂരജ് ഷാജി, എൽഎസ്ജിഡി റൂറൽ ഡയറക്ടർ ദിനേശൻ ചെറുവാട്ട്,  അഡീഷണൽ ഡയറക്ടർ ഇ കെ ബൽരാജ്, ചീഫ് എൻജിനീയർ കെ ജി സന്ദീപ്, ചീഫ് ടൗൺപ്ലാനർ ഷിജി ഇ ചന്ദ്രൻ  എന്നിവരും ജില്ലാതല തദ്ദേശ വകുപ്പ്‌ ഉദ്യോഗസ്ഥരും  പങ്കെടുത്തു അദാലത്ത് രജിസ്‌ട്രേഷൻ കൗണ്ടറിൽ പുതിയ പരാതികൾ സ്വീകരിച്ചു. ഇവ അദാലത്ത് വേദിയിൽ അദാലത്ത് ഉപസമിതി പരിശോധിച്ചാണ് തീർപ്പാക്കിയത്.   Read on deshabhimani.com

Related News