ഓണം കളറാക്കാം 
ഖാദിക്കൊപ്പം

കണ്ണൂർ ഖാദി ​ഗ്രാമസൗഭാ​ഗ്യയിലെ ഓണം വിപണിയിൽനിന്ന്


കണ്ണൂർ പുതുലോകത്തിന്റെ ഫാഷൻ ട്രെൻഡുകൾക്കൊപ്പം ഖാദിയും. മാറിമറിയുന്ന ട്രെൻഡുകൾക്കൊപ്പം ഖാദിയുടെ ഇഴയടുപ്പം കൂടിചേർന്ന്‌ ഇത്തവണ ഓണം കളറാക്കാം. കണ്ണൂർ ഖാദി ഗ്രാമസൗഭാഗ്യയിൽ ആധുനികരീതിയിൽ നവീകരിച്ച ഷോറൂമിൽ സാരികളുടെ മഹാമേളയാണ്‌. ടസർ സിൽക്ക്‌ സാരി, പയ്യന്നൂർ സുന്ദരിപ്പട്ട്‌, പോച്ചമ്പള്ളി സിൽക്ക്‌ സാരി, ശ്രീകൃഷ്‌ണപുരംപട്ട്‌, ബംഗാൾ കോട്ടൺ, പയ്യന്നൂർ കുപ്പടംസാരി, ജൂട്ട്‌, അനന്തപുരിപട്ട്‌, കാന്തവർക്ക്‌, പ്രിന്റഡ്‌ സാരീസ്‌ തുടങ്ങി സാരികളിൽ വൈവിധ്യംതന്നെയാണ്‌ ഒരുക്കിയിട്ടുള്ളത്‌. ടസർസിൽക്ക്‌ സാരിക്ക്‌ 8400 രൂപയാണ്‌ വില. പയ്യന്നൂർ സുന്ദരിപട്ടിന്‌ 5085 രൂപയും, പോച്ചമ്പള്ളി സിൽക്ക്‌ സാരിക്ക്‌ 13,650രൂപ, ശ്രീകൃഷ്‌ണപുരം പട്ടിന്‌ 9200 രൂപ എന്നിങ്ങനെയാണ്‌ വില. ജൂട്ട്‌ സരിക്ക്‌ 7250 രൂപയും അനന്തപുരി പട്ടിന്‌ 9000 രൂപയും കാന്തവർക്ക്‌ സാരിക്ക്‌ 8060 രൂപയും പയ്യന്നൂർ കുപ്പടംസാരിക്ക്‌ 4105 രൂപയുമാണ്‌ വില. പ്രിന്റഡ്‌ സാരികൾക്കും ആവശ്യക്കാർ ഏറെയാണ്‌ 4550 മുതൽ 5805 രൂപ വരെയാണ്‌ വില. പയ്യന്നൂർ സെറ്റ്‌ മുണ്ടിന്‌ 1900 രൂപയാണ്‌ വില. ഇതോടൊപ്പം പുതുതായി ഇറക്കിയ ചുങ്കിടി ഖാദി ചുരിദാർ മെറ്റീരിയലുമുണ്ട്‌. 1152 രൂപയാണ്‌ വില.  ആലപ്പുഴയിൽനിന്നുള്ള മില്ലേനിയം ഷർട്ടുകൾക്ക്‌ 1355 രൂപയാണ്‌ വില. ഡാക്ക മസ്ലിൻ ഷർട്ട്‌ പീസുകൾക്ക്‌ 520 രൂപ മുതലാണ്‌ വില. ഖാദി ലിനൻ ഷർട്ട്‌ മീറ്ററിന്‌ 1235 രൂപയും. കോട്ടൺ ദോത്തി, ബെഡ്‌ഷീറ്റ്‌, ഉന്നക്കിടക്കകൾ, ചൂരൽ ഉൽപ്പന്നങ്ങൾ എന്നിവയും മേളയിൽ ലഭ്യമാണ്‌. 30 ശതമാനം റിബേറ്റിലാണ്‌ വിൽപ്പന. ഇതോടൊപ്പം സമ്മാനപദ്ധതികളുമുണ്ട്‌. എല്ലാ അവധിദിവസങ്ങളിലും ഷോറൂം രാവിലെ പത്തുമുതൽ രാത്രി  എട്ടുവരെ തുറക്കും.  ഓണം ഖാദി   മേള 2024 കണ്ണൂർ യൂണിവേഴ്സിറ്റിയിൽ രജിസ്ട്രാർ ഡോ. ജോബി കെ ജോസ് സ്റ്റുഡൻസ് സർവീസസ്‌ ഡയറക്ടർ  ഡോ. നഫീസ ബേബിക്ക് ആദ്യ വില്പന നടത്തി ഉദ്ഘാടനം ചെയ്തു.  വി ജയകൃഷ്ണൻ,  പ്രസിഡന്റ് മനു ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ധർമശാല നിഫ്റ്റ് കാമ്പസിൽ വ്യാഴാഴ്ച ഖാദിമേള തുടങ്ങും   Read on deshabhimani.com

Related News