റോഡ് നവീകരണത്തിലെ അനാസ്ഥക്കെതിരെ ജനകീയ പ്രതിഷേധം

മലനാട് വികസന സമിതി നേതൃത്വത്തിൽ ബളാംതോട് നടന്ന ഉപവാസ സമരത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ സംസാരിക്കുന്നു.


രാജപുരം കാഞ്ഞങ്ങാട് –- പാണത്തൂർ സംസ്ഥാനപാതയിലെ പൂടംകല്ല് മുതൽ ചിറങ്കടവ് വരെയുള്ള റോഡ് നവീകരണത്തിൽ ബന്ധപ്പെട്ടവർ കാണിക്കുന്ന അനാസ്ഥയ്ക്കെതിരെ മലനാട് വികസന സമിതി നേതൃത്വത്തിൽ  ബളാംതോട്  പത്ത് മിനിട്ട് ചക്ര സ്തംഭന സമരവും ഏകദിന ഉപവാസ സമരവും സംഘടിപ്പിച്ചു.  ഡോ. സിനോഷ് സക്കറിയ ഉദ്ഘാടനം ചെയ്തു.  മലനാട് വികസന സമിതി ചെയർമാൻ ആർ സൂര്യ നാരായണ ഭട്ട് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗം എം വി കൃഷ്ണൻ,  ഫാ. അഗസ്റ്റിൻ അറക്കൽ,  വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് കെ അഹമ്മദ് ഷെരീഫ്, ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ, എം കുഞ്ഞമ്പു നായർ അഞ്ഞനമുക്കൂട്, പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണൻ, കരിക്കൈ പഞ്ചായത്ത് പ്രസിഡന്റ്‌ എ ബാലചന്ദ്രൻ നായർ,  പ്രിയ ഷാജി, ഫാ. ജോസ് പാറയിൽ, അജി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എം പത്മകുമാരി, പഞ്ചായത്ത് അംഗങ്ങളായ രാധാ സുകുമാരൻ, കെ കെ വേണുഗോപാൽ, വിൻസെന്റ്, കൂക്കൾ രാഘവൻ കെ ജെ സജി, റോണി ആന്റണി, എം ബി അബ്ബാസ്, കെ ഉമേഷ് എന്നിവർ  സംസാരിച്ചു. മലനാട് വികസന സമിതി ജനറൽ സെക്രട്ടറി  ബി അനിൽ കുമാർ  സ്വാഗതം പറഞ്ഞു.   Read on deshabhimani.com

Related News