അന്താരാഷ്ട്ര ദിന്നശേഷി ദിനാചരണം

അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തിന്റെ ജില്ലാതല ഉദ്‌ഘാടനം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ 
ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ പി ബേബി നിർവഹിക്കുന്നു


 കാസർകോട്‌ അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ശ്രവണ സഹായി വിതരണം, ബോധവത്കരണ സെമിനാർ എന്നിവ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ  ജില്ലാതല പരിപാടി ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌  പി ബേബി  ഉദ്ഘാടനംചെയ്തു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എം പി ജീജ അധ്യക്ഷയായി. ജില്ലാ മെഡിക്കൽ ഓഫീസർ  ഡോ. എ വി രാംദാസ്  മുഖ്യ പ്രഭാഷണം നടത്തി. ഡോ. സച്ചിൻ  സെൽവ്,  സി ലളിതാംബിക എന്നിവർ സംസാരിച്ചു.  അബ്ദുൾ ലത്തീഫ് മഠത്തിൽ സ്വാഗതവും പി മുരളീധരൻ നന്ദിയും പറഞ്ഞു.  ബോധവൽക്കരണ സെമിനാറിൽ  ഡോ. ഇ കെ ആശ വിഷയാവതരണം നടത്തി. ജില്ലാ മെഡിക്കൽ ഓഫീസ്‌, ദേശീയ ആരോഗ്യ ദൗത്യം,  ജില്ലാ ആശുപത്രി ഫിസിക്കൽ മെഡിസിൻ ആൻഡ്‌  റീഹാബിലിറ്റേഷൻ വിഭാഗം എന്നിവ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ കേൾവി വൈകല്യമുള്ളവർക്ക് ശ്രവണ സഹായി വിതരണം നടത്തി.     Read on deshabhimani.com

Related News