മഞ്ചേശ്വരത്തും ഉപ്പളയിലും എരിക്കുളത്തും റെക്കോഡ് ഭേദിച്ചു അയ്യയ്യോ! പേമാരി
കാസർകോട് തിങ്കൾ ഉച്ചയോടെ കേരളത്തിൽ തുടങ്ങിയ പേമാരി ഏറ്റവും കൂടുതൽ പെയ്‌തത് മഞ്ചേശ്വരത്ത്. ചൊവ്വ രാവിലെ എട്ടര വരെ 24 മണിക്കൂറിനുള്ളിൽ മഞ്ചേശ്വരത്ത് 378.2 മില്ലീമീറ്റർ മഴ പെയ്‌തു. റെക്കോഡ് മഴയളവാണിത്. ഉപ്പള 358, കാഞ്ഞങ്ങാട് 196, മടിക്കൈ എരിക്കുളം 194 മില്ലിമീറ്ററും മഴ പെയ്‌തു. കൂഡ്‌ലു 156.2, കാക്കടവ് 135.8, നീലേശ്വരം 127.3, വിദ്യാനഗർ 101.8, മധൂർ 98.8, കല്യോട്ട് 91.5 എന്നിവിടങ്ങളിലാണ് ജില്ലയിൽ കൂടുതൽ മഴ പെയ്‌തത്. അപ്രതീക്ഷിതമായ കൂടിയ അളവിലുണ്ടായ മഴയിൽ ജില്ലയിലെ കാർഷിക മേഖലയിൽ ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കി. തുലാമഴ കഴിഞ്ഞതോടെ, തീരദേശത്ത് പച്ചക്കറി കൃഷിക്കുള്ള തയ്യാറെടുപ്പായിരുന്നു. നട്ട തൈയെല്ലാം ചീഞ്ഞും ഒലിച്ചും നശിച്ചുപോയി. Read on deshabhimani.com