എൽഡിഎഫ്‌ ഹെഡ്‌ പോസ്‌റ്റ്‌ 
ഓഫീസ്‌ മാർച്ച്‌ നാളെ



കണ്ണൂർ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ സഹായം അനുവദിക്കാത്ത കേന്ദ്രസർക്കാർ നിലപാടിനെതിരായ എൽഡിഎഫ്‌ ബഹുജനപ്രക്ഷോഭത്തിന്റെ ഭാഗമായി ബുധനാഴ്‌ച കണ്ണൂർ ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസിലേക്ക്‌ ബഹുജന മാർച്ച്‌ നടക്കും. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ ഉദ്‌ഘാടനംചെയ്യും. എൽഡിഎഫ്‌ നേതാക്കൾ സംസാരിക്കും. മാർച്ച്‌ രാവിലെ 9.30ന്‌ കലക്ടറേറ്റ്‌ പരിസരത്തുനിന്ന്‌ ആരംഭിക്കും.  മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടലിൽ കേന്ദ്രസഹായത്തിനായുള്ള കേരളത്തിന്റെ കാത്തിരിപ്പ്‌ നീളുകയാണ്‌. കേരളത്തിലുണ്ടായ പ്രകൃതിദുരന്തങ്ങളിലൊന്നും ആവശ്യപ്പെട്ട സഹായം നൽകാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല.  ബിജെപിയോ സഖ്യകക്ഷികളോ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക്‌ ഒരു മാനദണ്ഡവുമില്ലാതെ സഹായം അനുവദിക്കുമ്പോഴാണ്‌ കേരളത്തോടുള്ള കടുത്ത അവഗണന.  കേരളത്തിന്റെ ചരിത്രത്തിലൊരിക്കലുമില്ലാത്ത ദുരന്തമാണ്‌ വയനാട്ടിൽ മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായത്‌. കേരളം പലകുറി ആവശ്യപ്പെട്ടിട്ടും രാഷ്‌ട്രീയ പകപോക്കൽ സമീപനമാണ്‌ കേന്ദ്രത്തിന്റേത്‌.  വയനാട്ടിൽ എത്തിയ പ്രധാനമന്ത്രി സഹായം നൽകുമെന്ന്‌ പറഞ്ഞതല്ലാതെ ഇതുവരെ ഒരു നടപടിയും ഉണ്ടായില്ല. കോടതിയിൽ പോലും തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ്‌ കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്‌. ഈ സാഹചര്യത്തിലാണ്‌ എൽഡിഎഫ്‌ ബഹുജന പ്രക്ഷോഭത്തിനിറങ്ങുന്നത്‌. മാർച്ച്‌ വിജയിപ്പിക്കാൻ എൽഡിഎഫ്‌ ജില്ലാ കൺവീനർ എൻ ചന്ദ്രൻ അഭ്യർഭിച്ചു.   Read on deshabhimani.com

Related News