ശ്രീകണ്ഠപുരത്ത് കടയിൽ മോഷണം: 5.4 ലക്ഷം രൂപ കവർന്നു
ശ്രീകണ്ഠപുരം കോഴിത്തീറ്റ മൊത്തവ്യാപാര കടയില്‍നിന്ന് അഞ്ചുലക്ഷം രൂപ കവര്‍ന്നു. ഓടത്തുപാലത്തിന് സമീപം സി എച്ച് നഗറിൽ എസ്എംഎസ് ട്രേഡേഴ്‌സില്‍നിന്നാന്ന് പണം കവര്‍ന്നത്. കട നടത്തിപ്പുകാരന്‍ മലപ്പുറം വളാഞ്ചേരി പുറമണ്ണൂര്‍ സ്വദേശി പൊട്ടയില്‍ അഷ്‌കറാണ് ശ്രീകണ്ഠപുരം പോലീസിൽ പരാതി നൽകിയത്. കണ്ണൂരിൽനിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി പരിശോധന നടത്തി. അഷ്‌കറിന്റെ സഹോദരന്‍ ഉണ്ണീന്‍കുട്ടിയുടെ പേരിലാണ് കട. അസമിലെയും ശ്രീകണ്ഠപുരത്തെയും മലപ്പുറത്തെയും ജോലിക്കാര്‍ സ്ഥാപനത്തിലുണ്ട്. രണ്ട് ഷട്ടറുകളുടെ മുന്നിലായി ചരക്കിറക്കുന്ന പിക്കപ്പ് വാനുണ്ടായിരുന്നു. ചൊവ്വ രാവിലെ അസം സ്വദേശി ഒരു ഷട്ടര്‍ തുറന്ന് അകത്തുകടന്നപ്പോള്‍ സ്ഥാപനത്തിന്റെ ക്യാബിന്‍ തുറന്ന നിലയിലായിരുന്നു. ഇക്കാര്യം അഷ്‌കറിനെ വിളിച്ചറിയിച്ചു. അഷ്‌കറെത്തി പരിശോധന നടത്തിയപ്പോഴാണ് മേശവലിപ്പില്‍ സൂക്ഷിച്ച അഞ്ചുലക്ഷം രൂപ നഷ്ടപ്പെട്ടുവെന്ന് മനസിലായത്. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ശ്രീകണ്ഠപുരം സിഐ ടി എന്‍ സന്തോഷ്‌കുമാര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥാപനത്തിന്റെ ഷട്ടര്‍ കുത്തിപ്പൊളിച്ചിട്ടില്ല. Read on deshabhimani.com